സ്ത്രീശരീരം പൂര്‍ണമായും സ്ത്രീകളുടെ തന്നെ അവകാശമാണെന്ന ബോധവത്കരണം സ്ത്രീപക്ഷവാദികളും, മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം നടത്താറുണ്ട്. എങ്കിലും ഇപ്പോഴും സ്ത്രീശരീരങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗങ്ങള്‍ പലവിധത്തില്‍ നമുക്ക് ചുറ്റും നടക്കുന്നുവെന്നതാണ് യാതാര്‍ത്ഥ്യം
സ്ത്രീകള്‍ തങ്ങളുടെ ശരീരം ( Women Body ) പുറത്തുകാണിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും നമ്മുടെ സമൂഹത്തിലുണ്ടാകാറുണ്ട്. സെലിബ്രിറ്റികളാണ് ( Celebrity Personality ) പ്രധാനമായും ഇതിന് ഇരകളാകാറ്.
എന്നാല്‍ സ്ത്രീശരീരം പൂര്‍ണമായും സ്ത്രീകളുടെ തന്നെ അവകാശമാണെന്ന ബോധവത്കരണം സ്ത്രീപക്ഷവാദികളും, മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം നടത്താറുണ്ട്. എങ്കിലും ഇപ്പോഴും സ്ത്രീശരീരങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗങ്ങള്‍ പലവിധത്തില്‍ നമുക്ക് ചുറ്റും നടക്കുന്നുവെന്നതാണ് യാതാര്‍ത്ഥ്യം.
സൈബറിടങ്ങളും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. പ്രമുഖരായ പല സ്ത്രീകളും പ്രകടമായിത്തന്നെ ഈ മനോഭാവത്തോട് ശക്തമായി പ്രതികരിക്കാറുണ്ട്. ഇത്തരത്തില്‍ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സെലിബ്രിറ്റികള്‍ നിരവധിയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് നടിയായ ഈവ്‌ലിന്‍ ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചിരുന്നു. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇതില്‍ ഈവ്‌ലിന് നേരിടേണ്ടി വന്നത്.
ഈ വിമര്‍ശനങ്ങളെയും ശക്തമായ രീതിയില്‍ തന്നെ ഈവ്‌ലിന്‍ നേരിട്ടിരുന്നു. സ്ത്രീകള്‍ മുലയൂട്ടുന്ന ചിത്രങ്ങള്‍ അവരുടെ മനശക്തിയെ സൂചിപ്പിക്കുന്നതാണെന്നും, അവ മനോഹരമാണെന്നും ഈവ്‌ലിന്‍ അന്ന് വ്യക്തമാക്കി. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനാണ് സ്ത്രീകള്‍ക്ക് മുലകളെന്നും അവയെ കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും ഈവ്‌ലിന്‍ കൂട്ടിച്ചേര്‍ത്തു. നടിമാര്‍ അടക്കം പലരും അന്ന ഈവ്‌ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടുമിതാ മുലയൂട്ടല്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഈവ്‌ലിന്‍.
'എന്തുകൊണ്ടാണ് ഞാന്‍ വീണ്ടും മുലയൂട്ടല്‍ ചിത്രം പങ്കുവയ്ക്കുന്നതെന്ന് അത്ഭുതപ്പെടുന്നുവെങ്കില്‍ ഒന്നേ പറയാനുള്ളൂ, ഇതെന്റെ ആജീവനാന്ത അവകാശമാണ്. അമ്മയായിരിക്കുകയെന്നാല്‍ അത് ധാരാളം സമയം വേണ്ടിവരുന്ന, ഉറക്കമില്ലാത്ത രാത്രികള്‍ ആവശ്യപ്പെടുന്ന മുഴുവന്‍ സമയ ജോലിയാണ്. സന്തോഷമുള്ള- ആരോഗ്യമുള്ള കുഞ്ഞാണ് ഈ ജോലിയുടെ പ്രതിഫലം. അമ്മ എന്ന നിലയില്‍ എനിക്കാകെ വേണ്ടത് ഇതുമാത്രമാണ്....'- ഈവ്‌ലിന്‍ കുറിക്കുന്നു.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ ഈവ്‌ലിനും കുഞ്ഞിനും ആശംസകളറിയിച്ചിരിക്കുന്നത്.
Also Raed:- മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രം എടുത്താല്‍ ജയിലിൽ പോകാം; നിയമ ഭേദഗതിയുമായി ഈ രാജ്യങ്ങള്‍