തൃശ്ശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന അപര്‍ണ്ണ ലവകുമാര്‍ തൃശ്ശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായാണ് മുടി മുഴുവനായും മുറിച്ച് നല്‍കിയത്.
തന്‍റെ മുടി മുഴുവൻ ക്യാൻസർ രോഗികൾക്കായി പകുത്തുനൽകിയ ഒരു പൊലീസുകാരിയാണ് അപര്‍ണ്ണ ലവകുമാര്‍. തൃശ്ശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന അപര്‍ണ്ണ ലവകുമാര്‍ തൃശ്ശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായാണ് മുടി മുഴുവനായും മുറിച്ച് നല്‍കിയത്.
ഇപ്പോഴിതാ അപര്‍ണ്ണയ്ക്ക് അങ്ങ് ബോളിവുഡില്‍ നിന്നും അഭിനന്ദനവും എത്തിയിരിക്കുന്നു. അനുഷ്ക ശര്‍മ്മയാണ് അഭിനന്ദനവുമായി എത്തിയത്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക അഭിനന്ദിച്ചത്.
undefined
ഇതിനുമുന്‍പും അപര്‍ണ്ണയുടെ കാരുണ്യ സ്പര്‍ശം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രത്യേക അനുമതി വാങ്ങിയാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി 46കാരി അപര്‍ണ്ണ മുടിമുറുച്ച് നല്‍കിയത്. ആശുപത്രിയില്‍ ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാള്‍ക്ക് കൈയില്‍ കിടന്ന സ്വര്‍ണ്ണമാലി അപര്‍ണ്ണ ഊരികൊടുക്കുകയുണ്ടായി. ഗാര്‍ഹിക പീഡനത്തിനെ തുടര്‍ന്ന് മരിച്ച ഒരു സ്ത്രീയുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒരുക്കല്‍ പോയിരുന്ന അപര്‍ണ്ണ അവിടെയും തന്‍റെ മനുഷത്വം കാണിച്ചു. 60,000 രൂപയുടെ ബില്‍ അടച്ചാല്‍ മാത്രമേ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കു എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍.
അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വഴികാണാതെ കണ്ണീരോട് നില്‍ക്കുന്ന മക്കളെ കണ്ട് അപര്‍ണ്ണ തന്‍റെ കൈയിലെ സ്വര്‍ണ്ണം ഊരി നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിനിയാണ് അപര്‍ണ. വളരെ ചെറുപ്പത്തിലെ തന്നെ ഭര്‍ത്താവ് മരിച്ച അപര്‍ണ രണ്ട് പെണ്‍കുഞ്ഞുങ്ങളെ ഒറ്റയ്ക്കാണ് വളര്‍ത്തിയത്.