ബിപാഷയ്ക്ക് വണ്ണം കൂടിയെന്നും ഗ്ലാമര്‍ താരമായി വിലസിയിരുന്ന ഒരു താരത്തിന് എങ്ങനെ ഈ ഗതി വന്നു, എന്നെല്ലാമുള്ള തരത്തില്‍ വ്യാപകമായ ബോഡി ഷെയിമിംഗും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടിരുന്നു.
ബോളിവുഡില്‍ ഒരു കാലത്ത് ഏറ്റവും 'ഹോട്ടസ്റ്റ്' താരമെന്ന നിലയില്‍ തിളങ്ങിയ ആളാണ് ബിപാഷ ബസു. ഗ്ലാമര്‍ വേഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം ആദ്യം ഉയര്‍ന്നുകേള്‍ക്കുന്ന പേര് ബിപാഷയുടേതായിരുന്നു. അത്രമാത്രം ആരാധകരായിരുന്നു ബിപാഷയ്ക്കുണ്ടായിരുന്നത്.
ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത ചിത്രങ്ങള്‍ അത്രയും ആരാധകപ്രീതി സമ്പാദിച്ചവയായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ബിപാഷ 2016ലാണ് വിവാഹിതയാകുന്നത്. നടനും മോഡലുമായ കരണ്‍ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ജീവിതപങ്കാളി.
ഇരുവര്‍ക്കും ആദ്യകുഞ്ഞ് പിറന്നിട്ട് അധികനാളായിട്ടില്ല. ദേവി എന്നാണ് ബിപാഷ- കരണ്‍ ദമ്പതികളുടെ മകളുടെ പേര്. സിനിമകളില്‍ സജീവമല്ലെങ്കില്‍ കൂടുയും സോഷ്യല്‍ മീഡിയയില‍് ഏറെ സജീവമാണ് ബിപാഷ. അധികവു ംകുടുംബവിശേഷങ്ങള്‍ തന്നെയാണ് ബിപാഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറ്.
ഇതിനിടെ ബിപാഷയ്ക്ക് വണ്ണം കൂടിയെന്നും ഗ്ലാമര്‍ താരമായി വിലസിയിരുന്ന ഒരു താരത്തിന് എങ്ങനെ ഈ ഗതി വന്നു, എന്നെല്ലാമുള്ള തരത്തില്‍ വ്യാപകമായ ബോഡി ഷെയിമിംഗും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടിരുന്നു.
പ്രത്യേകിച്ച് ഗര്‍ഭാകാലം, പ്രസവത്തിന് ശേഷമുള്ള സമയം എന്നീ ഘട്ടങ്ങളിലാണ് ബിപാഷയ്ക്ക് വണ്ണമേറിയിട്ടുള്ളത്. ഇത് അമ്മയാകുന്ന സ്ത്രീകളിലെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന മാറ്റമാണ്. എന്നാല്‍ സെലിബ്രിറ്റികളെ സംബന്ധിച്ച് ഈ ഘട്ടം കടന്നുകിട്ടുക ഏറെ പ്രയാസമാണ്. സമീറ റെഡ്ഢി, കരീന കപൂര്‍, ഇലീന ഡിക്രൂസ് എന്നീ ബോളിവുഡ് താരങ്ങള്‍ക്കെതിരെയെല്ലാം ഇതേ രീതിയില്‍ ബോഡി ഷെയിമിംഗ് നടത്തിയിരുന്നു.
പക്ഷേ ഇവരെല്ലാം തന്നെ ശക്തമായ ഭാഷയിലാണ് ഈ പ്രവണതയോട് പ്രതികരിച്ചത്. പ്രായം, ഗര്‍ഭം, പ്രസവം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ സ്ത്രീശരീരത്തില്‍ വരുന്ന മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാത്ത മനോനില ആരോഗ്യകരമല്ല എന്ന രീതിയില്‍ തന്നെ ഇവരെല്ലാം തങ്ങളുടെ അഭിപ്രായം വിശദമാക്കിയിട്ടുള്ളതാണ്.
ഇപ്പോഴിതാ പ്രമുഖ ബ്രാൻഡ് ആയ 'ലാക്മെ'യുടെ ഫാഷൻ വീക്കില്‍ കിടിലൻ റാംപ് വാക്കുമായി എത്തിയിരിക്കുകയാണ് ബിപാഷ. തനിക്കെതിരെ വന്ന ബോഡി ഷെയിമിംഗ് പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി എന്ന നിലയിലാണ് ബിപാഷയുടെ റാംപിലെ പെര്‍ഫോമൻസ് എന്നാണ് ഇവരുടെ ആരാധകര്‍ തന്നെ പറയുന്നത്.
ജീവിതത്തിന്‍റെ ഏതൊരു ഘട്ടത്തിലും നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുക, നിങ്ങള്‍ - നിങ്ങളുടെ ആത്മവിശ്വാസമാണ് അണിയേണ്ടത് എന്ന ശക്തമായ അടിക്കുറിപ്പോടെയാണ് ബിപാഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് കരണിന്‍റെ അടക്കം നിരവധി പോസിറ്റീവ് കമന്‍റുകള്‍ ഇതിന് ബിപാഷയ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്ത്രീശരീരത്തിന് അഴകളവുകള്‍ നിശ്ചയിച്ച്, അവരെ എല്ലായ്പോഴും അതുവച്ച് വിലയിരുത്തുന്ന മനോഭാവം ആരോഗ്യകരമല്ലെന്ന് പല സെലിബ്രിറ്റികളും നേരത്തെ തന്നെ തുറന്നടിച്ചിട്ടുള്ളതാണ്. അഴകളവുകള്‍ പാലിക്കുന്നവര്‍ക്ക് അങ്ങനെ തുടരാനുള്ള സ്വാതന്ത്ര്യവും അതേസമയം മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവര്‍ക്ക് അങ്ങനെ തുടരാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നതാണ് സത്യം. ഏതെങ്കിലും ഒരു വിഭാഗക്കാര്‍ മറുവിഭാഗത്തെ താരതമ്യപ്പെടുത്തി താഴെയോ മുകളിലോ ആകുന്നില്ല. ഇതേ സന്ദേശം തന്നെയാണ് ബിപാഷയടക്കമുള്ള താരങ്ങള്‍ കൈമാറുന്നത്.
ബിപാഷയുടെ വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-