താനും ജീവിതത്തില്‍ ഏറ്റവുമാസ്വദിച്ച റോള്‍ ദേവിയുടെ അമ്മ എന്നതാണെന്ന് നേരത്തെ ബിപാഷ അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം തനിക്കും കരണിനും ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നം ജീവിതം കൂടുതല്‍ സന്തോഷകരമായി എന്നുമെല്ലാം ബിപാഷ അറിയിച്ചിരുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിളങ്ങിനിന്ന, 'ഹോട്ട്' താരമായി അറിയപ്പെട്ടിരുന്ന ബിപാഷ ബസു ഇന്ന് സന്തോഷകരമായ കുടുംബജീവിതത്തിലാണ്. സിനിമകളില്‍ ഇന്ന് സജീവമല്ലെങ്കിലും താരം, സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. അധികവും കുടുംബത്തിന്‍റെ വിശേഷങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ബിപാഷ പങ്കുവയ്ക്കാറ്.
മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം കഴിച്ചിരിക്കുന്നത്. 2016ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുഞ്ഞ് ജനിച്ചത്. ദേവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ ഗര്‍ഭകാല വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷമാണെങ്കില്‍ കുഞ്ഞിന്‍റെ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കും.
ദേവിയുടെ മുഖം പരസ്യമാക്കാറില്ലെങ്കിലും ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം ദേവിയെ കുറിച്ച് ഒരുപാട് പറയാതെ-പറയാറുണ്ട് ബിപാഷ. ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ഒരു 'ക്യൂട്ട്' വീഡിയോ ആണ് ബിപാഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലും ദേവിയുടെ മുഖം കാണില്ല. എന്നാല്‍ അമ്മയും മകളും തമ്മിലുള്ള അവരുടേത് മാത്രമായ ഭാഷയിലുള്ള ആശയക്കൈമാറ്റങ്ങള്‍ നമുക്കീ ചെറുവീഡിയോയിലൂടെ അനുഭവപ്പെടും. കുഞ്ഞിന്‍റെ സാമീപ്യം ബിപാഷയെ എത്രമാത്രം സന്തോഷിപ്പിക്കുകയും നിറവിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഈ വീഡിയോ കാണുമ്പോഴേ മനസിലാകും.
താനും ജീവിതത്തില്‍ ഏറ്റവുമാസ്വദിച്ച റോള്‍ ദേവിയുടെ അമ്മ എന്നതാണെന്ന് നേരത്തെ ബിപാഷ അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം തനിക്കും കരണിനും ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നം ജീവിതം കൂടുതല്‍ സന്തോഷകരമായി എന്നുമെല്ലാം ബിപാഷ അറിയിച്ചിരുന്നു. ഭര്‍ത്താവ് കരണിനോടുള്ള സ്നേഹവും കരുതലും സൗഹൃദവുമെല്ലാം ഇതുപോലെ തന്നെ ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ യാതൊരു മടിയും കൂടാതെ പങ്കുവയ്ക്കാറുണ്ട്.
ബിപാഷയുടെയും കുഞ്ഞിന്‍റെയും വീഡിയോ...