കുഞ്ഞുങ്ങൾക്ക് സ്ഥിരമായി ഡയപ്പർ ഉപയോ​ഗിക്കാമോ?

By Web Team  |  First Published Jul 21, 2022, 12:33 PM IST

ഡയപ്പർ സ്ഥിരമായി ഉപയോ​ഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിപ്പിക്കുന്നത്


നിങ്ങളുടെ കുഞ്ഞിന് ഡയപ്പർ സ്ഥിരമായി ഉപയോ​ഗിക്കാറുണ്ടോ. ഡയപ്പർ ഉപയോ​​ഗം അത്ര നല്ലതല്ലെന്ന് വേണം പറയാൻ. ഡയപ്പർ ഉപയോ​ഗിച്ചാൽ കുഞ്ഞുങ്ങളിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാം. ഡയപ്പർ സ്ഥിരമായി ഉപയോ​ഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിപ്പിക്കുന്നത്. ഡയപ്പർ ഉപയോ​ഗിക്കുമ്പോൾ പൊള്ളലേറ്റ പോലുള്ള പാടുകളും , ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് ചുവപ്പ് നിറവും  ഉണ്ടാകാറുണ്ട്. 

 ഡയപ്പർ മൂലം ഉണ്ടാകാറുള്ള ചൊറിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം  ചൊറിച്ചിലുള്ള ഭാ​ഗത്ത് പുരട്ടുക. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും പുരട്ടാൻ ശ്രമിക്കുക. കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിം​​ഗ് സോഡ ഇടുന്നത് അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും. മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ശരീരത്തിലെ ചുവന്നപ്പാടുകൾ മാറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളിലെ ചർമ്മം കൂടുതൽ ലോലമാകാൻ മുട്ടയുടെ വെള്ള ഉത്തമമാണ്. 

Latest Videos

 കുഞ്ഞുങ്ങൾക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചർമ്മം ഇല്ലാതാകാൻ ഇത് സഹായിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂർ മുമ്പേ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടാൻ ശ്രമിക്കുക. ഡയപ്പർ ഉപയോ​ഗിച്ച് ചൊറിച്ചിലുള്ള ഭാ​ഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം. പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക. എപ്പോഴും വായു കിട്ടുന്ന രീതിയിലാകണം കുഞ്ഞുങ്ങളിൽ ഡയപ്പറുകൾ ധരിപ്പിക്കേണ്ടത്. 

click me!