വിദേശികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സംസ്കാരം ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. പ്രത്യേകിച്ച് വൈവിധ്യങ്ങളേറെയുള്ള വര്‍ണാഭമായ കാഴ്ചകളാണ് ഇന്ത്യ നിറയെ. ഇക്കൂട്ടത്തില്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിലെ പ്രത്യേകതകളും ഉള്‍പ്പെടും.
ഇന്ത്യയെ കുറിച്ച് വിദേശികളോട് അഭിപ്രായം ചോദിക്കുകയാണെങ്കില്‍ മിക്കവരും ആദ്യം പറയുക ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചായിരിക്കും. ഇതിനൊപ്പമോ ഇതിന് തൊട്ടുപിന്നാലെയും 'ഇന്ത്യൻ ട്രഡീഷൻ' അഥവാ സംസ്കാരത്തെ കുറിച്ചും വിദേശികള്‍ വാചാലരായി കാണാറുണ്ട്.
വിദേശികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സംസ്കാരം ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. പ്രത്യേകിച്ച് വൈവിധ്യങ്ങളേറെയുള്ള വര്‍ണാഭമായ കാഴ്ചകളാണ് ഇന്ത്യ നിറയെ. ഇക്കൂട്ടത്തില്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിലെ പ്രത്യേകതകളും ഉള്‍പ്പെടും.
undefined
നമുക്കറിയാം ഇന്ത്യയില്‍ ഇന്നും സ്ത്രീകളുടെ പരമ്പരാഗത വേഷമായി കണക്കാക്കപ്പെടുന്നത് സാരിയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ ഉന്നതപഠനത്തിന് പോവുകയും ജോലികള്‍ ചെയ്യുകയും ചെയ്യാൻ തുടങ്ങിയതോടെ സാരി പതിവായി ധരിക്കുന്നതിന്‍റെ തോത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും സാരിയുടെ പ്രാധാന്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തന്നെ പറയാം.
ആഘോഷങ്ങളോ വിശേഷാവസരങ്ങളോ വരുമ്പോള്‍ സാരിക്ക് വരുന്ന ഡിമാൻഡ് തന്നെയാണ് ഇതിന് തെളിവ്.
സാരിയോട് വിദേശികള്‍ക്കും വലിയ രീതിയിലുള്ള കൗതുകവും ആകര്‍ഷണവും തോന്നാറുണ്ട്. എങ്ങനെയാണ് ഇത് ധരിക്കുന്നത്, എങ്ങനെയാണിത് ധരിച്ച് നടക്കുന്നത് എന്നെല്ലാം ഇവര്‍ അത്ഭുതത്തോടെ വീക്ഷിക്കുന്നത് പലപ്പോഴും നമുക്ക് കാണാം.
ഇപ്പോഴിതാ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം അമാൻഡ വെലിംഗ്ടണ്‍ ട്വിറ്ററില്‍ പങ്കുവച്ചൊരു ചിത്രം നോക്കൂ. സ്വയം സാരി ധരിച്ച് പകര്‍ത്തിയ സെല്‍ഫിയാണ് അമാൻഡ പങ്കുവച്ചിരിക്കുന്നത്. വലിയ മോശമില്ലാതെ തന്നെ ഇവര്‍ സാരി ചുറ്റിയിരിക്കുന്നു എന്ന് പറയാം.
സാരിയില്‍ കൊള്ളാമോ എന്നും താനിത് തെറ്റായ രീതിയിലാണ് ധരിച്ചിരിക്കുന്നതെങ്കില്‍ തന്നെ തിരുത്തിത്തരണമെന്നും അമാൻഡ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. നിരവധി പേരാണ് അമാൻഡയുടെ ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍.
ഏറെക്കുറെ നന്നായിത്തന്നെ സാരി ധരിച്ചിട്ടുണ്ടെന്നും പ്ലീറ്റ്സും പല്ലുവും ഒക്കെ അല്‍പം കൂടി ശരിയാക്കിയിടാമായിരുന്നുവെന്നും ചിലര്‍ കമന്‍റിലൂടെ പറയുന്നു. ഉദാഹരണത്തിന് സ്വന്തം സാരി ചിത്രങ്ങള്‍ വരെ പങ്കുവച്ച സ്ത്രീകളുമുണ്ട് ഇക്കൂട്ടത്തില്‍.
പിങ്ക് നിറത്തില്‍ ലളിതമായ ഡിസൈനുകളോട് കൂടിയ സാരിയാണ് അമാൻഡ ധരിച്ചിരിക്കുന്നത്. ഇതേ ഡിസൈനിലുള്ള ബ്ലൗസാണ് ഒപ്പമുള്ളത്. എന്തായാലും സാരി ചുറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വിദേശിയായ ഒരു സ്ത്രീ ഇതിന് മുതിര്‍ന്നത് തന്നെ അഭിനന്ദനീയമാണെന്നുമാണ് അധികപേരും അഭിപ്രായപ്പെടുന്നത്.
ഒപ്പം തന്നെ അമാൻഡയുടെ കയ്യിലെ മെഹന്ദിയും ഏവരെയും ആകര്‍ഷിച്ചിരിക്കുന്നു. ഇന്ത്യൻ സംസ്കാരത്തോട് ഇവര്‍ക്കുള്ള കൗതുകം ഇതില്‍ നിന്നെല്ലാം വ്യക്തമാണെന്നാണ് ഏവരും പറയുന്നത്.
മാച്ചിന് വേണ്ടി ഇന്ത്യയിലെത്തിയതാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങള്‍. ഇതിനിടെ പരമാവധി യാത്രകളും അനുഭവങ്ങളും കൂടി ഇവര്‍ സ്വന്തമാക്കുകയാണ്.
Wello in a saree 💃 if I’m wearing it wrong please tell me 🤣 what do we think? pic.twitter.com/ARL9K6TEFt
— Amanda Wellington (@amandajadew)
Also Read:- സ്ത്രീകള്‍ക്ക് കഴിയുമോ ഇങ്ങനെ സാരിയുടുക്കാൻ; വീഡിയോ...