ഹാപ്പി മദേർസ് ഡേ ; മാതൃദിനത്തിൽ അമ്മയ്ക്ക് സർപ്രെെസ് ഒരുക്കി പത്മയും കമലയും

By Web Team  |  First Published May 16, 2024, 2:27 PM IST

മാതൃദിനത്തിൽ അമ്മയ്ക്ക് നൽകാൻ കേക്ക് ഒരുക്കിവച്ചാണ് മക്കൾ സ്ർപ്രെെസ് ഒരുക്കിയത്. എന്തിനാണ് ഈ കേക്ക് എന്ന അമ്മ ചോദിക്കുമ്പോൾ  ''നമ്മുക്ക് മുറിച്ചെണ്ടേ?'' എന്നാണ് കമലയുടെ മറുപടി. 
 


മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മാതൃദിനത്തിൽ മക്കൾ നൽകിയ ഒരു സർപ്രെെസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അശ്വതി. 

പലരും ആവശ്യപ്പെട്ട റീൽ. ഇന്നലെ ഇത് ഒരു സ്റ്റോറി ആയി പോസ്റ്റ് ചെയ്ത ശേഷം പലരും എന്നോട് ഇത് ഒരു റീലായി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു അതിനാൽ ഇതാ! എൻ്റെ കൊച്ചു പെൺകുട്ടികൾ ഇന്നലെ എനിക്ക് ഒരു സർപ്രൈസ് തന്നത് ഇങ്ങനെയാണ്. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Latest Videos

മാതൃദിനത്തിൽ അമ്മയ്ക്ക് നൽകാൻ കേക്ക്  ഒരുക്കിവെച്ചാണ് മക്കൾ സ്ർപ്രെെസ് ഒരുക്കിയത്. എന്തിനാണ് ഈ കേക്ക് എന്ന അമ്മ ചോദിക്കുമ്പോൾ  ''നമ്മുക്ക് മുറിച്ചെണ്ടേ?'' എന്നാണ് കമലയുടെ മറുപടി. 

ഹാപ്പി മദേർസ് ഡേ എന്ന് മകൾ പറയുമ്പോൾ എന്ത് ഡേ ആണ് ഒരിക്കൽ കൂടി പറയൂ എന്ന അശ്വതി പറയുന്നതും വീഡിയോയിൽ കാണാം. മുഖത്തും കൈകളിലുമായി മുഴുവൻ കേക്കിൽ മുങ്ങിയിരിക്കുന്ന കമലയുടെ ചിത്രത്തോടെയാണ് അശ്വതി പങ്കുവച്ച വിഡിയോ അവസാനിക്കുന്നത്.

നിരവധി പേരാണ് കമലയുടെ സംസാരവും ആശംസയും വളരെ നന്നായിട്ടുണ്ടെന്ന് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഹൃദയത്തിന്റെ ഇമോജിയും വിഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തു.

ആർജെ ആയിരുന്ന അശ്വതിയെ മലയാളികൾ അടുത്തറിയുന്നത് അവതാരകയായതോടെയാണ്. പിന്നാലെ ടെലിവിഷനിലെ നിറ സാന്നിധ്യമായി അശ്വതി മാറുകയായിരുന്നു. അവതാരകയായും എഴുത്തുകാരിയായും ആർജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി.

 

click me!