ഖുശിയുടെ പത്താം പിറന്നാൾ ദിനത്തിലാണ് താരത്തിന്‍റെ ഈ മനോഹരമായ പോസ്റ്റ്. '18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു'- ആര്യ കുറിച്ചു.
ഏഷ്യാനെറ്റിന്‍റെ 'ബഡായ് ബംഗ്ലാവ്' ( Badai Bungalow) താരം ആര്യക്ക് (Arya) സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണുള്ളത്. സിംഗിള്‍ മദറായ (single mother) ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് (instagram post) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. മകൾ ഖുശിയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ഖുശിയുടെ പത്താം പിറന്നാൾ ദിനത്തിലാണ് (birthday) താരത്തിന്‍റെ ഈ മനോഹരമായ പോസ്റ്റ്. '18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു'- ആര്യ കുറിച്ചു. മകള്‍ മുതിർന്ന ഒരു പെൺകുട്ടിയാണെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താൻ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു.
എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവൾക്കുവേണ്ടിയാണ് താൻ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂർണ്ണഹൃദയത്തോടെ മകൾക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിച്ചു. ആര്യയുടെ കുറിപ്പിന് താഴെ നിരവധിപ്പേരാണ് ഖുശിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്.
മകള്‍ എഴുതിയ പ്രബന്ധം കണ്ണീരിലാഴ്ത്തിയെന്ന് നടി സുസ്‍മിത സെൻ- വീഡിയോ
നിരവധി പേര്‍ക്ക് മാതൃകയായി മാറിയ നടിയാണ് സുസ്‍മിത സെൻ. ലോകസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അവര്‍ മാറുകയായിരുന്നു. സിനിമയില്‍ ഇടവേളയുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട് സുസ്‍മിത സെൻ. മകള്‍ അലിസയുടെ ഒരു പ്രബന്ധം തന്നെ കണ്ണീരണിയിച്ചെന്ന് സുസ്‍മിത സെൻ ആരാധകര്‍ക്കായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സുസ്‍മിത സെൻ തന്റെ ഇരുപത്തിനാലാം വയസ്സില്‍ റെനീ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. 2010ല്‍ അലിസാ എന്ന പെണ്‍കുട്ടിയെയും ദത്തെടുത്തു. അലിസ എഴുതിയ ഒരു പ്രബന്ധത്തെ കുറിച്ചാണ് സുസ്‍മിതാ സെൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്. ദത്തെടുക്കല്‍ എന്ന വിഷയത്തെ കുറിച്ചായിരുന്നു പ്രബന്ധം. അലിസ സുസ്‍മിതയ്‍ക്ക് പ്രബന്ധം വായിച്ചുകൊടുക്കുന്ന വീഡിയോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിങ്ങൾ അവള്‍ക്ക് അത്തരത്തില്‍ നല്‍കിയ ജീവിതം ഒരാളെ രക്ഷിക്കുന്നതാണ്. അവൾ എന്നെ കണ്ണീരിലാഴ്ത്തി. സ്നേഹം, സ്വീകാര്യത, സുരക്ഷ, പരിശുദ്ധി, സത്യസന്ധത എന്നിവയുടെ വലിപ്പം ... അവളുടെ ബോധ്യങ്ങളിലെ ദൈവത്വം. അവളെ കേള്‍ക്കുന്നത് ഹൃദയം തുറപ്പിക്കുന്നതാണ്- സുസ്‍മിത സെൻ കുറിച്ചു.