കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞ് എയ്ഡനാണ് ഫോട്ടോയിലെ താരം.
കുഞ്ഞിനു വേണ്ടി അനുപമ നടത്തിയ സമരം ലോകമാകെ ഏറെ ശ്രദ്ധിപിടിച്ചു പറ്റിയിരുന്നു. ഏറെനാളത്തെ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വന്തം കുഞ്ഞിനെ അനുപമയ്ക്ക് തിരികെ കിട്ടിയത്. ഇപ്പോഴിതാ സന്തോഷം നിറയുന്ന ഫോട്ടോഷൂട്ടുമായി എത്തുകയാണ് അനുപമയും അജിത്തും.
കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ജീവിതത്തിലെ സന്തോഷമാണ് ഫോട്ടോകളിൽ. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുഞ്ഞ് എയ്ഡനാണ് ഫോട്ടോയിലെ താരം.
കുട്ടിയുമായി ജീവിതം ആരംഭിച്ചപ്പോൾ മാതാപിതാക്കളുടെയൊന്നും പിന്തുണയില്ലാതെ എങ്ങനെ ജീവിക്കുമെന്ന പരിഹാസ ചോദ്യം ഇവർക്കിടയിൽ ഉയർന്നിരുന്നു. അതിനുള്ള മറുപടി കൂടിയാണ് സന്തോഷത്തോടെ ജീവിക്കുന്നതിന്റെ തെളിവായ ഫോട്ടോഷൂട്ട്. വിവാദങ്ങൾക്ക് ഒടുവിൽ ഒന്നര മാസം മുൻപാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരികെ കിട്ടിയത്.
അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിർത്തലാക്കിയാണ് ആന്ധ്രാ ദമ്പതികളിൽ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്.