നിലവിൽ ഡിഐജിയാണ് ആനി ഏബ്രഹാം. നേരത്തെ രാഷ്ട്രപതിയുടെ മെഡൽ നേടിയിരുന്നു. യുഎൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ആനി. ഇതിന് പുറമേ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. ദ്രുത കർമ്മ സേനയുടെ (Rapid Action Force) ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം.
നിലവിൽ ഡിഐജിയാണ് ആനി ഏബ്രഹാം. നേരത്തെ രാഷ്ട്രപതിയുടെ മെഡൽ നേടിയിരുന്നു. യുഎൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ആനി. ഇതിന് പുറമേ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
'എന്‍റെ അമ്മയുടെ ആഗ്രഹമായിരുന്നു തന്നെ സേനയില്‍ ചേര്‍ക്കമെന്നത്, അച്ഛന്‍ അമ്മയുടെ ഈ ആഗ്രഹത്തെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നത് കാണാന്‍ അവരില്ല '- ആനി ഏബ്രഹാം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആനിയുടെ മാതാപിതാക്കള്‍ ഭോപാലിലെ ബിഎച്ച്ഇഎല്‍-ലിലാണ് ജോലി ചെയ്തിരുന്നത്.
ബീഹാർ സെക്ടർ ഐജിയായാണ് സീമ ധുണ്ടിയയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഏറെ അഭിമാനം തോന്നുന്നുവെന്നും സേനയിലെ ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നുമാണ് സീമ ധുണ്ടിയ പ്രതികരിച്ചത്. പട്ടാളത്തിലായിരുന്നു അച്ഛന്‍. ഇങ്ങനെയൊരു തൊഴില്‍ മേഖല തിരഞ്ഞെടുത്തത് തന്‍റെ സ്വന്തം തീരുമാനമായിരുന്നു എന്നും അവര്‍ പ്രതികരിച്ചു. 1986 - ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ട് സേവാ പഥക് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹരാണ് ഇരുവരും. നിലവിൽ ആറ് ബറ്റാലിയനുകളിലായി 6,000 ൽ അധികം വനിതാ ഉദ്യോഗസ്ഥരാണ് സിആർപിഎഫിൽ പ്രവർത്തിക്കുന്നത്.
Also Read: നഖങ്ങള്‍ ഇല്ലാത്ത കയ്യുടെ ചിത്രം വൈറല്‍; പിന്നിലെ കാരണം ഇതാണ്...