സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെ അമ്മയുടെ രസകരമായ വീഡിയോയുമായി അമല പോള്‍

By Web Team  |  First Published Jan 5, 2024, 11:09 AM IST

മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും ആരോഗ്യപരിപാലനത്തിന് വേണ്ട കാര്യങ്ങള്‍ ഫോണ്‍ നോക്കി പഠിച്ച് മനസിലാക്കുകയാണ് അമ്മ ആനീസ് പോള്‍.


അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ഒരു ദിവസം മുമ്പാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പങ്കാളിയുടെയും തന്‍റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി സന്തോഷവാര്‍ത്തയും കുറിച്ചത്. ഇതിന് ശേഷം ഇപ്പോഴിതാ അമ്മയുടെ രസകമായ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുകയാണ് അമല.

നിരവധി പേരാണ് അമലയുടെ വീഡിയോ സ്റ്റോറി ശ്രദ്ധിച്ചിരിക്കുന്നത്. ഏറെ രസകരം തന്നെയാണീ വീഡിയോ. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും ആരോഗ്യപരിപാലനത്തിന് വേണ്ട കാര്യങ്ങള്‍ ഫോണ്‍ നോക്കി പഠിച്ച് മനസിലാക്കുകയാണ് അമ്മ ആനീസ് പോള്‍.

Latest Videos

ഉറക്കെ വായിച്ചും, അത് പഠിച്ചെടുത്തും, ഇടയ്ക്ക് ആത്മഗതം പറഞ്ഞുമെല്ലാം അമ്മ മകളുടെ ഗര്‍ഭകാലത്തിലേക്കായി ഒരുങ്ങുകയാണ്. ഏതൊരു വീട്ടിലും കണ്ടേക്കാവുന്ന സാധാരണ കാഴ്ചയാണിത്. പക്ഷേ കാണുന്നവരില്‍ സന്തോഷം നിറയ്ക്കുന്നത് എന്ന് നിസംശയം പറയാം. ഈ സന്തോഷം തന്നെയാണ് വീഡിയോ പങ്കുവയ്ക്കുമ്പോള്‍ അമലയ്ക്കും. 

പൊതുവില്‍ തന്നെ പെണ്‍മക്കള്‍ ഗര്‍ഭകാലത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് എല്ലാ മാതാപിതാക്കളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് മനസിലാക്കുകയും അത് പ്രായോഗികമാക്കുകയുമെല്ലാം ചെയ്യാറുണ്ട്. 

സന്തോഷം മാത്രമല്ല, അമ്മയുടെ പഠനം രസകരവും തമാശ നിറഞ്ഞതും ആണെന്നും അമല സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നു. ഈ രസവും വീഡിയോ കാണുന്നവര്‍ക്ക് അനുഭവപ്പെടുന്നതാണ്. 

2023 നവംബറിലായിരുന്നു അമലയുടെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജഗത് ദേശായി ആണ് ഭര്‍ത്താവ്. ഇദ്ദേഹം മലയാളിയല്ല. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ജഗത്. ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കിട്ടതിന് പിന്നാലെ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് അമലയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അമലയും കുടുംബവും ഏറെ സന്തോഷത്തോടെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. 

Also Read:- 'അത് കലക്കി'; പ്രമേഹം ചികിത്സിക്കുന്നതിനുള്ള കേന്ദ്രം എവിടെയാണെന്ന് നോക്കിക്കേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!