ആലിയയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ കോച്ച്.വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്ന ആലിയയെ ആണ് വീഡിയോയില്‍ കാണുന്നത്.
ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ സിനിമാ കരിയര്‍ അരങ്ങേറ്റം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. താരകുടുംബത്തില്‍ നിന്നുള്ള അംഗമായതിനാലാണ് ആലിയയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നതെന്നും അല്ലാതെ ആലിയയ്ക്ക് പ്രതിഭയില്ലെന്നുമായിരുന്നു ഉയര്‍ന്നിരുന്ന പ്രധാന വിമര്‍ശനം.
എന്നാല്‍ പിന്നീട് സിനിമാകരിയറില്‍ പലവട്ടം നിരൂപകപ്രശംസ നേടിയ കഥാപാത്രങ്ങളിലൂടെ ആലിയ ശ്രദ്ധേയയായി. ഇപ്പോള്‍ ദേശീയ അവാര്‍ഡിന്‍റെ തിളക്കം വരെ എത്തിനില്‍ക്കുന്നു ആലിയ.
ഇതിനിടെ വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയും ആയ ആലിയ തുടര്‍ന്നും സിനിമകളില്‍ സജീവമായി തന്നെ തുടരുകയാണ്. വിവാഹശേഷവും പ്രസവശേഷവും ഫിറ്റ്നസിന് ഏറെ പ്രധാന്യം നല്‍കുന്നൊരു താരം കൂടിയാണ് ആലിയ.
ഇപ്പോഴിതാ ആലിയയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ കോച്ച്.വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്ന ആലിയയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു സാധാരണ വ്യക്തി എങ്ങനെയാണ് താരമാകുന്നത് എന്ന് ചോദിച്ചാല്‍ അത് ഇങ്ങനെയാണ് എന്നാണ് ആലിയയുടെ കോച്ച് പറയുന്നത്.
സ്റ്റാര്‍ ആണെന്നോര്‍ത്ത് പിന്നെ ഒന്നും ചെയ്യേണ്ട എന്ന് കരുതുന്നതില്‍ കാര്യമില്ല. വര്‍ക്കൗട്ട് കഠിനമായി തന്നെ ചെയ്യേണ്ടതുണ്ട്. ഇതിനുദാഹരണമാണ് ആലിയ എന്നെല്ലാം സൂചിപ്പിക്കുന്ന തരത്തില്‍ കോച്ച് കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ആലിയയെ അഭിനന്ദിക്കുന്നത്.
പ്രസവശേഷം ശരീരം ഫിറ്റ് ആയി തിരിച്ചെടുക്കാൻ പൊതുവില്‍ തന്നെ പ്രയാസമാണ്. എന്നാല്‍ സിനിമാതാരങ്ങളെ സംബന്ധിച്ച് ഇത് ഒരാവശ്യമായി വരുമല്ലോ. എങ്കിലും പലര്‍ക്കും ഇത് അസാധ്യമായി തോന്നാറുണ്ട്. മുപ്പതുകാരിയായ ആലിയ പക്ഷേ പ്രസവശേഷം വളരെ പെട്ടെന്ന് തന്നെ ഫിറ്റ്നസ് വര്‍ക്കൗട്ടിലേക്ക് മടങ്ങിയിരുന്നു.
ധാരാളം സ്ത്രീകള്‍ ഇതൊരു പ്രചോദനമായി അംഗീകരിക്കുകയും മാതൃകയാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഒരു വിഭാഗം പേര്‍ സിനിമാതാരങ്ങളുടെ ഫിറ്റ്നസ് തങ്ങള്‍ക്ക് അനുകരിക്കുക സാധ്യമല്ല- തങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നവരാണ് എന്ന വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്.
ആലിയയുടെ വീഡിയോ കാണാം:-
Also Read:- ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-