നവംബര്‍ ആറിനായിരുന്നു ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് ശേഷം ഇപ്പോള്‍ പതിയെ ഫിറ്റ്നസിന് വേണ്ട കാര്യങ്ങളിലേക്ക് ആലിയ കടക്കുകയാണ്. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുന്ന ഈ വേളയില്‍ യോഗ പരിശീലനമാണ് ആലിയ കാര്യമായും നേടുന്നത്.
പ്രസവശേഷം ശരീരം പഴയപടിയാക്കുകയെന്നത് മിക്ക സ്ത്രീകളെ സംബന്ധിച്ചും അല്‍പം പ്രയാസകരമായ സംഗതിയാണ്. എന്നാലിന്ന് അധികപേരും ഫിറ്റ്നസിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ബുദ്ധിമുട്ടിയാണെങ്കിലും പ്രസവശേഷം ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പാലിച്ച് സ്ത്രീകള്‍ ശരീരസൗന്ദര്യം നിലനിര്‍ത്താൻ ശ്രമിക്കാറുണ്ട്.
സെലിബ്രിറ്റികളായ സ്ത്രീകളും അമ്മമാരുമെല്ലാം ഇതിന് പലപ്പോഴും നല്ല പ്രചോദനമാകാറുമുണ്ട്. ഇപ്പോഴിതാ പ്രസവശേഷം വര്‍ക്കൗട്ടിലേക്ക് കടന്നതിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.
നവംബര്‍ ആറിനായിരുന്നു ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് ശേഷം ഇപ്പോള്‍ പതിയെ ഫിറ്റ്നസിന് വേണ്ട കാര്യങ്ങളിലേക്ക് ആലിയ കടക്കുകയാണ്. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുന്ന ഈ വേളയില്‍ യോഗ പരിശീലനമാണ് ആലിയ കാര്യമായും നേടുന്നത്.
സധൈര്യം 'ഇൻവേര്‍ഷൻ' അടക്കമുള്ള യോഗ മുറകള്‍ ആലിയ പരിശീലിക്കുകയാണ്. ഇതിന്‍റെ വീഡിയോ ആലിയയുടെ പരിശീലക അനുഷ്ക ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഫോട്ടോ ആലിയ തന്നെ തന്‍റെ ഇൻസ്റ്റ പേജില്‍ പങ്കുവച്ചിരിക്കുന്നു.
പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ആദ്യം സ്വന്തം ശരീരത്തെ കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയാണ് ആലിയ പ്രധാനമായും പങ്കുവയ്ക്കുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമായിരിക്കുമെന്നും അതിനാല്‍ തന്നെ ശരീരത്തിന് നല്‍കേണ്ട പരിശീലനവും വ്യത്യസ്തമായിരിക്കുമെന്നും ആലിയ ഓര്‍മ്മിപ്പിക്കുന്നു.
പ്രസവം കഴിഞ്ഞുള്ള ആദ്യ ആഴ്ചകളില്‍ താൻ ബ്രീത്തിംഗ്, നടത്തം പോലുള്ള ലഘു വ്യായാമങ്ങളേ ചെയ്തിട്ടുള്ളൂവെന്നും പ്രസവശേഷം വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ ഡോക്ടറോട് വേണ്ട നിര്‍ദേശം തേടണമെന്നും ആലിയ പറയുന്നു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ ഏപ്രിലില്‍ ആണ് ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം നടന്നത്. ഇതിന് ശേഷം വൈകാതെ തന്നെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് ഇരുവരും അറിയിക്കുകയായിരുന്നു.