Alia Bhatt: സ്റ്റൈലിഷ് മെറ്റേണിറ്റി വെയറില്‍ ആലിയ ഭട്ട്; വീഡിയോ

By Web Team  |  First Published Aug 27, 2022, 7:39 AM IST

താരദമ്പതികളുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  നിറവയറില്‍ അതിസുന്ദരിയായിരിക്കുകയാണ് ആലിയ. 


അമ്മയാകാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ജൂണില്‍ ആലിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 

ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  നിറവയറില്‍ അതിസുന്ദരിയായിരിക്കുകയാണ് ആലിയ. പിങ്ക് നിറത്തുലുള്ള ടോപ്പും ബ്ലാക്ക് ജീന്‍സുമാണ് ആലിയ ധരിച്ചത്. ഗര്‍ഭകാലത്തും നല്ല സ്റ്റൈലായിത്തന്നെ വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയാവുകയാണ്. വളരെ സിമ്പിളും ലൂസും എന്നാല്‍ സ്റ്റൈലിഷുമായ 'മെറ്റേണിറ്റി വെയറുകള്‍' ആണ് ആലിയ തെരഞ്ഞെടുക്കുന്നത്. 

Latest Videos

 

'ബ്രഹ്മാസ്ത്ര' എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. വീഡിയോയില്‍ ആലിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന രണ്‍ബീറിനെയും കാണാം. ബ്ലൂ  ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം.  സെപ്റ്റംബർ ഒമ്പതിനാണ് 'ബ്രഹ്മാസ്ത്ര' തിയറ്ററുകളിലെത്തുന്നത്.

 

 

 

Also Read: 'സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാം, ലിവിങ് ടുഗതര്‍ മനോഹരമാണ്'; ആലിയ ഭട്ട്

click me!