മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുടെ കൂടെ കടന്നുപോകുന്ന ഘട്ടം കൂടിയാണിത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും ആവശ്യമാണ്.
ബോളിവുഡ് നടി ആലിയ ഭട്ടിന് കുഞ്ഞുണ്ടായ വാർത്ത നാം എല്ലാവരും അറിഞ്ഞതാണ്. മകൾ ജനിച്ചതിന് ശേഷം സിനിമയിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ പ്രസവശേഷം ഭാരം കുറച്ചതിന്റെ ആവശ്യകതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലിയ.
' എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ട്. ഗർഭധാരണത്തിന് ശേഷം പല സ്ത്രീകളും അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നു. അവർ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. എനിക്ക് ഭക്ഷണം ഇഷ്ടമാണ്. എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടിവന്നു.കാരണം സിനിമകൾ ഒരു ദൃശ്യമാധ്യമമാണ്. ഇന്നത്തെ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ചിത്രത്തിലും, ഗർഭധാരണത്തിന് മുമ്പുതന്നെ പെൺകുട്ടികൾ അവരുടെ രൂപം എങ്ങനെയെന്ന് നിരന്തരം ആശങ്കാകുലരാണ്...' - ആലിയ ETimes-നോട് പറഞ്ഞു.
സ്ത്രീകൾ അവരുടെ ശരീരത്തെ അംഗീകരിക്കണം. ഇപ്പോൾ ഞാൻ വർക്ക് ഔട്ട് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനോ മെലിയാനോ വേണ്ടിയിട്ടല്ല. ആരോഗ്യകരമായി ഇരിക്കാൻ വേണ്ടിയാണ്. ഭാരം കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കുകയോ അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യരുതെന്ന് ആലിയ പറഞ്ഞു.
കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുമ്പോൾ യോഗ പരിശീലനമാണ് ആലിയ ചെയ്തത്. പ്രസവത്തിന് ശേഷം ശരീരം സ്വാഭാവികതയിലേയ്ക്ക് എത്താൻ തന്നെ സമയമെടുക്കും. മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുടെ കൂടെ കടന്നുപോകുന്ന ഘട്ടം കൂടിയാണിത്. ഫിറ്റ്‌നസ് നിലനിർത്താൻ നല്ല രീതിയിലുള്ള അർപ്പണബോധവും ക്ഷമയും ആവശ്യമാണ്. 2022 നവംബർ 6-ന് ആലിയയ്ക്ക് മകൾ ജനിച്ചത്.
മുംബൈ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ചാണ് ആലിയയ്ക്ക് പെണ്‍കുഞ്ഞിന് പിറന്നത്. കുഞ്ഞ് ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളില്‍ ആലിയ തന്നെയാണ് പങ്കുവച്ചത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തും, ഹൃദ്രോഗ സാധ്യത കുറയ്ക്കും ; അറിയാം ചിരിയുടെ ആരോഗ്യഗുണങ്ങൾ