ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. "ക്രിസ്മസ് ആശംസകൾ, ഒരുപാട് സ്നേഹം, സമാധാനം, നല്ല ആരോഗ്യം, സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ" എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ റായ് പോസ്റ്റ് പങ്കുവച്ചത്.
ഡിസംബർ 25-നാണ് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നത്. യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ഈ ഉത്സവം ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ ദിവസങ്ങളിലൊന്നാണ്. ക്രിസ്മസ് ദിനത്തിൽ കരോൾ പാടാനും, സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനും, സമ്മാനങ്ങൾ കൈമാറാനും, സുഹൃത്തുക്കളെ സന്ദർശിക്കാനും, വീടുകൾ അലങ്കരിക്കാനും, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സമയം മാറ്റിവയ്ക്കുന്നു.
സോഷ്യൽ മീഡിയയിൽ ആശംസകൾ പോസ്‌റ്റ് ചെയ്‌തോ കുടുംബത്തോടൊപ്പം ആഘോഷിച്ചുകൊണ്ടോ സെലിബ്രിറ്റികൾ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ഐശ്വര്യ റായ് ബച്ചനും ഈ ക്രിസ്മസിന് അത് തന്നെയാണ് ചെയ്തതു. ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
"ക്രിസ്മസ് ആശംസകൾ, ഒരുപാട് സ്നേഹം, സമാധാനം, നല്ല ആരോഗ്യം, സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ" എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ റായ് പോസ്റ്റ് പങ്കുവച്ചത്.
ഐശ്വര്യ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയും മകൾ ആരാധ്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കുകയും ചെയ്തു. അമ്മ-മകൾ ജോഡി ഒരു ക്രിസ്മസ് ട്രീയുടെ മുന്നിൽ പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. അതൊടൊപ്പം ആരാധ്യ ക്രിസ്മസ് അലങ്കാരങ്ങൾ കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം.
ഐശ്വര്യയുടെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ നേർന്നത്. "സുന്ദരമായ അമ്മ മകൾ." എന്നൊരാൾ കമന്റ് ചെയ്തു.
അതേസമയം, ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം മുംബൈ വിമാനത്താവളത്തിലുള്ള ഐശ്വര്യയെയും ആരാധ്യയെയുടെയും മറ്റൊരു ചിത്രം കൂടി ആരാധകർ പോസ്റ്റ് ചെയ്തു. ഐശ്വര്യ കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയാണ് ധരിച്ചിരിക്കുന്നത്.