എയര്‍ ഹോസ്റ്റായ അമ്മയെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന കുഞ്ഞിന്റെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്.
കുഞ്ഞുങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് ഇവിടെ ഹിറ്റാകുന്നത്.
എയര്‍ ഹോസ്റ്റസായ അമ്മയെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന കുഞ്ഞിന്റെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. വിമാനത്തിലേയ്ക്ക് കയറിയ തന്‍റെ കുഞ്ഞിനെ സ്വീകരിക്കുകയാണ് എയര്‍ ഹോസ്റ്റസായ ഈ അമ്മ.
ബോര്‍ഡിങ് പാസും കൈയില്‍പിടിച്ച് ഒരു കുഞ്ഞ് വിമാനത്തിലേയ്ക്ക് കയറുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുഞ്ഞ് തന്‍റെ ബോര്‍ഡിങ് പാസ് അമ്മയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ക്യാമറയിലേക്ക് നോക്കി കുഞ്ഞ് കൈവിശീ കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
'flygirl_trigirl'-എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ബോര്‍ഡിങ്ങിന്റെ സമയത്ത് ദുബായിലേക്ക് പറക്കുന്ന ഏറ്റവും വലിയ വിഐപിയെ കണ്ടു'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
മുമ്പ് വിമാന യാത്രക്കിടെ പൈലറ്റായ അച്ഛനെ കണ്ട സന്തോഷം പ്രകടിപ്പിക്കുന്ന ഒരു ബാലികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷനായ മോത്തിഹർ എന്ന ബാലികയാണ് ദില്ലിയിലേയ്ക്കുള്ള യാത്രക്കിടെ പൈലറ്റായ അച്ഛനെ കണ്ടത്. വിമാനത്തിൽ വച്ച് അവിചാരിതമായാണ് ഷനായ പൈലറ്റ് വേഷത്തില്‍ അച്ഛനെ കണ്ടത്. കോക്ക്പിറ്റിന്‍റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ 'പപ്പാ' എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. പിതാവ് ഷനായയെ കൈയുയർത്തി കാണിക്കുന്നതും വീഡിയോയിൽ കാണാം.
'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര.. എന്നെ പപ്പ ദില്ലിയിലേയ്ക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്... ലവ് യു പപ്പാ' -എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.