ahaana krishna : ഗ്രീക്ക് ദേവതയെ പോലുണ്ടല്ലോ ? അഹാനയോട് ആരാധകർ, വെെറലായി ഫോട്ടോഷൂട്ട്

By Web Team  |  First Published May 11, 2022, 10:18 AM IST

അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ (Social media) ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ മൊണാലിസ ലുക്കിലുള്ള ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്. കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്.


സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ (Ahaana krishna). വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ (photos) മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ് (followers) താരത്തിന് ഇൻസ്റ്റഗ്രാമിലുളളത് (instagram). 

അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ (Social media) ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിൻറെ മൊണാലിസ ലുക്കിലുള്ള ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്. കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി. ഇതാര് ഇന്ത്യൻ മൊണാലിസയോ? ഗ്രീക്ക് ദേവതയെ പോലുണ്ടല്ലോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Latest Videos

ഫോട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധ നേടാൻ അഹാനയ്ക്കായി. കൃഷ്ണ. ബ്ലാക്ക് സാരിയിലുള്ള ചിത്രങ്ങൾ നിരവധി പേരാണ് ലൈക്ക് ചെയ്തത്.

click me!