ആദ്യമായാണ് അദിതി കാൻസിലെ റെഡ് കാര്‍പെറ്റില്‍ ചുവട് വച്ചത്. ഇതിന്‍റെ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ അദിതി ചില രസകരമായ കാര്യങ്ങള്‍ പങ്കുവച്ചിരുന്നു.
ഇക്കഴിഞ്ഞ കാൻസ് ചലച്ചിത്രമേളയില്‍ റെഡ് കാര്‍പെറ്റിലെത്തിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ യുവനടി അദിതി റാവു ഹൈദരിയുമുണ്ടായിരുന്നു. പ്രമുഖ ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ചായിരുന്നു അദിതി ഫ്രാൻസിലെ കാൻസ് ഫെസ്റ്റിലെത്തിയത്.
ആദ്യമായാണ് അദിതി കാൻസിലെ റെഡ് കാര്‍പെറ്റില്‍ ചുവട് വച്ചത്. ഇതിന്‍റെ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ അദിതി ചില രസകരമായ കാര്യങ്ങള്‍ പങ്കുവച്ചിരുന്നു.
റെഡ് കാര്‍പെറ്റിന് വേണ്ടി മഞ്ഞ നിറത്തിലുള്ള, നീണ്ട ട്രെയിലുള്ള ബാള്‍ ഗൗണാണ് അദിതി ധരിച്ചിരുന്നത്. ഇത് സത്യത്തില്‍ താങ്ങാനാകാത്ത കനമുള്ളതായിരുന്നുവെന്നും അതിനെ കൈകാര്യം ചെയ്യാൻ താൻ ഏറെ കഷ്ടപ്പെട്ടുവെന്നുമാണ് അദിതി പറയുന്നത്.
'ഞാൻ വിചാരിച്ചു എനിക്ക് ഇത് ചെയ്യാം, കുഴപ്പമില്ല. പക്ഷേ ചെയ്യാൻ സാധിക്കുന്നതിലും അധികമായിരുന്നു. ഉടുപ്പിന്‍റെ ഭാരം കൊണ്ട് തന്നെ ഞാനാകെ ടെൻഷനാകാൻ തുടങ്ങി. മുംബൈയിലൊക്കെ കാണുന്ന വലിയ വീടുകളില്ലേ അത് പോലെയുണ്ടായിരുന്നു ആ ഉടുപ്പ്... '- ചിരിയോടെ അദിതി പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയും ഭാരമുള്ള ഇത്രയും വലിയ ഗൗണുകള്‍ ധരിക്കുന്നതെന്നും എന്താണ് അതിന് പിന്നിലെ യുക്തിയെന്നും ചോദിച്ചപ്പോള്‍ അത് നിശ്ചയദാര്‍ഢ്യത്തിന്‍റെ അടയാളമാണെന്നതായിരുന്നു അദിതിയുടെ മറുപടി. എങ്ങനെയാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ബാത്ത്റൂമില്‍ പോകുകയെന്ന ചോദ്യത്തോടും രസകരമായി പ്രതികരിച്ചു അദിതി.
'ലോറിയല്‍ ലോഞ്ചിന് തൊട്ടുമുമ്പ് ഞാൻ എന്‍റെ സ്റ്റൈലിസ്റ്റായ സനത്തിനോട് പറഞ്ഞു, എനിക്ക് ബാത്ത്റൂമില്‍ പോകണം. സനം ആണെങ്കില്‍ താനെന്താ കളിക്കുകയാണോ, അടങ്ങിനിന്നേ അദ്ദൂ എന്ന രീതിയിലാണ് മറുപടി. ഞാൻ തറപ്പിച്ചുപറഞ്ഞു, എനിക്ക് പോകണം. പിന്നെ സംഭവിച്ചതൊരു മിഷൻ തന്നെയാണ്. രണ്ട് പേര്‍ എനിക്കൊപ്പം അകത്ത് വന്നു. ഒന്ന് തീര്‍ച്ചയായും സനം. അവരെനിക്ക് സഹോദരിയെ പോലെയാണ്. ഇനി എന്താണെങ്കിലും എനിക്ക് പ്രശ്നമില്ല, തിരിഞ്ഞുനിന്നോളാൻ ഞാൻ പറഞ്ഞു. അങ്ങനെയേ സാധിക്കുമായിരുന്നുള്ളൂ. വേറെ മാര്‍ഗങ്ങളില്ലായിരുന്നു. ശരിക്കും സാഹസികത തന്നെയായിരുന്നു എന്ന് പറയാം...'- അദിതി പറയുന്നു.
കാൻസിലെ റെഡ് കാര്‍പെറ്റ് അപ്പിയറൻസിന് മുമ്പ് പകര്‍ത്തിയ വീഡിയോ അദിതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതിലും ഇത്തരം വസ്ത്രങ്ങളണിഞ്ഞ് പെര്‍ഫോം ചെയ്യുന്നതിലെ അധ്വാനം വ്യക്തമാകുന്നുണ്ടായിരുന്നു. പ്രൊഫഷണലായി ചെയ്യുമ്പോള്‍ ഇങ്ങനെയുള്ള വെല്ലുവിളികള്‍ മോഡലുകളും താരങ്ങളുമെല്ലാം ഏറ്റെടുക്കുന്നുവെന്നാണ് ഈ വീഡിയോയും വ്യക്തമാക്കുന്നത്.
Also Read:- 'വിവാഹദിവസം ഇങ്ങനെയെങ്കില്‍ ബാക്കി എങ്ങനെ ആയിരിക്കും'; വീഡിയോ വൈറലാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-