1997ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ സന, പക്ഷേ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. 'ദംഗല്‍' എന്ന ചിത്രത്തിലെ വേഷമാണ് സനയെ സിനിമാസ്വാദകരുടെ പ്രിയതാരമാക്കി മാറ്റിയത്. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് ചെയ്തത്
കുട്ടികളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്നവരുമെല്ലാം നിരന്തരം 'സെക്ഷ്വല്‍' പ്രശ്‌നങ്ങള്‍ നേരിടുന്നൊരു സമൂഹമാണ് നമ്മുടേത്. പല പ്രമുഖ വ്യക്തിത്വങ്ങളും പിന്നീട് അവര്‍ കുട്ടിക്കാലത്തും മറ്റുമായി അനുഭവിച്ചിട്ടുള്ള ലൈംഗിക പീഡിനങ്ങളെ കുറിച്ച് തുറന്നുപറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
സമാനമായ തരത്തില്‍ കുട്ടിക്കാലത്ത് താന്‍ കടന്നുപോയിട്ടുള്ള ലൈംഗിക പീഡനത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന 'സെക്‌സിസ'ത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സന.
ഇതിനിടെയാണ് മൂന്ന് വയസുള്ളപ്പോള്‍ താന്‍ നേരിട്ട പീഡനത്തെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്. 'സെക്‌സിസം' എത്രത്തോളം ആഴത്തില്‍ വേരൂന്നിയതാണെന്ന് മനസിലാക്കാന്‍ വേണ്ടിയാണ് ബാല്യകാലത്തിലെ കയ്‌പേറിയ അനുഭവം തുറന്നുപറഞ്ഞതെന്ന് സന കൂട്ടിച്ചേര്‍ക്കുന്നു.
സിനിമാ മേഖലയിലും ലൈംഗികമായി വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരം കിട്ടില്ലെന്നാണ് സന പറയുന്നത്. താന്‍ മാത്രമല്ല, നിരവധി സ്ത്രീകള്‍ സിനിമയില്‍ ഇതേ അവസ്ഥകളിലൂടെ തന്നെ കടന്നുപോയവരാണെന്നും സന പറയുന്നു.
'സിനിമയില്‍ എന്ന് മാത്രമല്ല, ഏത് മേഖലയിലും സെക്‌സിസം ഉണ്ട്. സെക്‌സിന് അനുവാദം കൊടുത്തില്ലെങ്കില്‍ ജോലി ലഭിക്കില്ലെന്ന് ദുഖത്തോടെ പങ്കുവച്ച എത്രയോ സ്ത്രീ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഓരോ ദിവസവും ഓരോ സ്ത്രീയും സെക്‌സിസത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മാത്രമല്ല, ഏത് തരത്തിലുള്ള ന്യൂനപക്ഷങ്ങളും പോരാട്ടത്തിലാണ്. പക്ഷേ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. തീര്‍ച്ചയായും നല്ല മാറ്റങ്ങള്‍ ഇവിടെയുണ്ടാകും...' സന പറയുന്നു.
1997ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ സന, പക്ഷേ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. 'ദംഗല്‍' എന്ന ചിത്രത്തിലെ വേഷമാണ് സനയെ സിനിമാസ്വാദകരുടെ പ്രിയതാരമാക്കി മാറ്റിയത്. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. ഇതിന് പുറമെ ഒരുപിടി ചിത്രങ്ങള്‍, ടെലിവിഷന്‍ ഷോകള്‍ എല്ലാം സനയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയിരുന്നു.
Also Read:- ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക...