നിന്റെ സന്തോഷവും നിരുപാധികമായ സ്നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും. ലവ് യു ലൂക്കാ മൈ സൺ’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റാണ് മിയ പങ്കുവച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ് (Miya george). മകൻ ലൂക്കയുടെ (Luca) കൂടെയുള്ള രസകരമായ വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ ലൂക്കയെ കുറിച്ചുള്ള പോസ്റ്റാണ് വെെറലായിരിക്കുന്നത്.
നിന്റെ സന്തോഷവും നിരുപാധികമായ സ്നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും. ലവ് യു ലൂക്കാ മൈ സൺ’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റാണ് മിയ പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്.
മകൻ ലൂക്കയ്ക്കൊപ്പം ഓണം ആഘോഷിച്ച് ചിത്രങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. പാലാ തുരുത്തിപ്പള്ളിൽ ജോർജിൻറെയും മിനിയുടെയും മകളാണ് മിയ.