സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എമി നിരന്തരം തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ആരാധകരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
തെന്നിന്ത്യൻ സിനിമാരാധകര്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് എമി ജാക്സണ്‍. 'മദിരാസപ്പട്ടണം' എന്ന ഹിറ്റ് തമിഴ് ചിത്രമാണ് എമിയെ തെന്നിന്ത്യൻ സിനിമാരാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. 'മദിരാസപ്പട്ടണ'ത്തിലെ ദൊരൈയമ്മ എന്ന നായികാ കഥാപാത്രമായി തിളങ്ങിയ എമിക്ക് പിന്നീട് സിനിമയില്‍ അവസരങ്ങളേറെയൊന്നും കിട്ടിയില്ലെങ്കിലും ലഭിച്ച അവസരങ്ങളിലൂടെ തന്നെ അവര്‍ ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു.
സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എമി നിരന്തരം തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ആരാധകരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഗര്‍ഭിണി ആയതോടെ എമി പങ്കുവച്ച ചില ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.
ഗര്‍ഭാവസ്ഥയിലും എമി ബിക്കിനി ധരിച്ച് പങ്കുവച്ച ചിത്രങ്ങളായിരുന്നു ഏറെ വിവാദമായതും വിമര്‍ശനങ്ങള്‍ നേരിട്ടതും. പിന്നീട് കുഞ്ഞ് ജനിച്ച് രണ്ട് വര്‍ഷം തികയും മുമ്പ് തന്നെ പങ്കാളി ജോര്‍ജുമായി എമി പിരിഞ്ഞു. ഇതിന് ശേഷം നടനും ഗായകനുമായ എഡ് വെസ്റ്റ്‍വിക്ക് എമിയുടെ പങ്കാളിയായി.
ഇപ്പോഴിതാ എമി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ വിവാദമാവുകയാണ്. എമിയുടെ മുഖത്തിന് സാരമായ എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ് പലരും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ, പ്ലാസ്റ്റിക് സര്‍ജറി പാളിപ്പോയതാണോ, അതോ എന്തെങ്കിലും അസുഖം ബാധിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നിരവധി പേര്‍ കമന്‍റിലൂടെ ചോദിച്ചിരിക്കുന്നു.
മുഖം അല്‍പം കൂടി മെലിഞ്ഞ്, മുടി പറ്റെ വെട്ടി മേക്കോവര്‍ ചെയ്ത ചിത്രങ്ങളാണ് എമി പങ്കുവച്ചിരിക്കുന്നത്. വളരെ ഭംഗിയുള്ള മുഖമായിരുന്നു അത്- നശിപ്പിച്ചു എന്നും, ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാവുന്നതല്ല എന്നുമെല്ലാം കമന്‍റിട്ടിരിക്കുന്നവരും ഏറെയാണ്. എന്തായാലും നെഗറ്റീവ് കമന്‍റ്സുകളോട് എമി പ്രതികരിച്ചിട്ടില്ല.
മുപ്പത്തിയൊന്നുകാരിയായ എമി കുഞ്ഞിനും പങ്കാളിയായ എഡ് വെസ്റ്റ്‍വിക്കിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രണ്ട് പുതിയ ചിത്രങ്ങളാണ് എമിയുടേതായി വരാനിരിക്കുന്നത്. മോഡലിംഗ് രംഗത്താണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമയത്തെല്ലാം എമി സജീവമായിരുന്നത്.
Also Read:- 'കുഞ്ഞ് വല്യ' ഷെഫിന്‍റെ തകര്‍പ്പൻ പ്രകടനം കണ്ടോ? വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-