എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചത്. ഹാൻഡ്‌ലൂം കസവ് സാരി ധരിച്ചാണ് പാർവതി റാംപിലെത്തിയത്.
കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലാണ് മലയാളികളുടെ പ്രിയനടിമാരിലൊരാളായ പാർവതി ജയറാം (Parvathy Jayaram) റാംപിൽ ചുവടുവച്ച ചിത്രങ്ങൾ വെെറലായിരിക്കുകയാണ്. കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പിൽ അണിനിരന്നു.
പാർവതിക്കൊപ്പം മകൾ മാളവികയും ഷോയുടെ ഭാഗമായിരുന്നു. ഭാര്യയും മകളും റാംപിൽ തിളങ്ങിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ ജയറാം. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഹാൻഡ്‌ലൂം കസവ് സാരി ധരിച്ചാണ് പാർവതി റാംപിലെത്തിയത്. കയ്യടികളോടെയാണ് സദസ് പാർവതിയെ വരവേറ്റത്.