ആപ്പിൽ രജിസ്റ്റർ ചെയ്താൽ നാപ്കിനും ഡയപ്പറുമടക്കമുള്ള മാലിന്യങ്ങള്‍ പ്രതിനിധികള്‍ വീട്ടിലെത്തി ശേഖരിക്കും.
കോഴിക്കോട് : ബയോമെഡിക്കൽ മാലിന്യം ഇനി കോഴിക്കോട് നഗരത്തിന് തലവേദനയാകില്ല. മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കാൻ ആക്രി ആപ്പ് തയ്യാറായി. ആപ്പിൽ രജിസ്റ്റർ ചെയ്താൽ നാപ്കിനും ഡയപ്പറുമടക്കമുള്ള മാലിന്യങ്ങള്‍ പ്രതിനിധികള്‍ വീട്ടിലെത്തി ശേഖരിക്കും.
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് കോഴിക്കോടും യഥാർത്ഥ്യമായത്. ബയോമെഡിക്കൽ മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നാലോചിച്ച് കുഴങ്ങുന്നവർ ഇനി ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതി. ആളുകള്‍ വീട്ടിലെത്തി മാലിന്യം ശേഖരിച്ച് സംസ്കരിക്കും.
ഉപയോഗിച്ച ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിൻ സട്രിപ്പുകള്‍, സൂചികള്‍,മരുന്നുകള്‍ തുടങ്ങിയവയുടെ ശാസ്ത്രീയ സംസ്കരണത്തിന് ഫലപ്രദമാണ് ആക്രി ആപ്പ്. എ ഫോർ മർക്കന്‍റൈൻ എന്ന കമ്പനിക്കാണ് ചുമതല. ശേഖരിക്കുന്ന മാലിന്യം 48 മണിക്കൂറിനുള്ളിൽ എറണാകുളത്തെ കേരള എൻവിറോ ഇൻഫ്രാസ്ട്രച്ചറിന്‍റെ പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കും. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആപ്പിന്‍റെ പ്രവർത്തനം വ്യപിപ്പിക്കാനാണ് ഉടമകളുടെ ലക്ഷ്യം.
ട്രാക്ടർ കണ്ട് സംശയം തോന്നി, പരിശോധനയിൽ മാലിന്യം; സഹികെട്ട് നാട്ടുകാർ ചെയ്തത്!