Viral Video: 96-ാം വയസ്സിലെ നൃത്തം; 'ഡാൻസിങ് നാന'യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

By Web Team  |  First Published Sep 24, 2022, 3:36 PM IST

'ലോക്ക്ഡ് ഔട്ട് ഓഫ് ഹെവൻ' എന്ന ഗാനത്തിനാണ് ഷെർലി മുത്തശ്ശി ചുവടുവയ്ക്കുന്നത്. ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നായിരുന്നു ഷെർലി മുത്തശ്ശിയുടെ നൃത്തം. 


പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന 64- കാരിയായ 'ഡാൻസിങ് ദാദി' - യുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി കാണാറുണ്ട്. ഇപ്പോഴിതാ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന മറ്റൊരു മുത്തശ്സിയുടെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 96- കാരിയായ ഷെർലി ഗുഡ്മാന്റെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

'ലോക്ക്ഡ് ഔട്ട് ഓഫ് ഹെവൻ' എന്ന ഗാനത്തിനാണ് ഷെർലി മുത്തശ്ശി ചുവടു വയ്ക്കുന്നത്. ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നായിരുന്നു ഷെർലി മുത്തശ്ശിയുടെ നൃത്തം. അതുകൊണ്ടുതന്നെ മുഖ്യ ആകർഷണവും മുത്തശ്ശി തന്നെയായിരുന്നു. 'നിങ്ങൾക്ക് ഒരു ജീവിതമേയുള്ളൂ. അത് നന്നായി ജീവിക്കുക. ഷെർലി ഗുഡ്മാനെ പോലെ'-  എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലാകുന്നത്. 

You only live once, but if you do it right, once is enough ...... like Shirley Goodman (96 Years Old) pic.twitter.com/0vcR39BF38

— Gabriele Corno (@Gabriele_Corno)

Latest Videos

ട്വിറ്ററിലൂടെ ആണ് വീഡിയോ വൈറലായത്. ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു കമന്‍റുകള്‍. 'തന്‍റെ മനോഹരമായ ചുവടുവയ്പ്പിലൂടെ മറ്റുള്ളവരെ അവരിലേയ്ക്ക് ആകർഷിച്ചു'- എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

 

Also Read: viral video : കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്ത് 'ഡാൻസിങ് ദാദി'; വൈറലായി വീഡിയോ

click me!