മുന്‍ കാമുകന്‍റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മേക്കപ്പ് ചെയ്യുന്ന 92-കാരിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഡ്രോണിയാക് എന്ന പേരുള്ള മുത്തശ്ശിയാണ് 'ഗെറ്റ് റെഡി വിത്ത് മീ' എന്ന കുറിപ്പോടെ തന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അക്കൂട്ടത്തില്‍ 'ഗെറ്റ് റെഡി വിത്ത് മീ' എന്ന പേരില്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോകള്‍ നാം കാണാറുണ്ട്. എന്നാല്‍ ഇവിടെ കുറച്ചധികം വ്യത്യസ്തമായ ഒരു 'ഗെറ്റ് റെഡി വിത്ത് മീ' വീഡിയോ ആണ് വൈറലാകുന്നത്.
മുന്‍ കാമുകന്‍റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മേക്കപ്പ് ചെയ്യുന്ന 92-കാരിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഡ്രോണിയാക് എന്ന പേരുള്ള മുത്തശ്ശിയാണ് 'ഗെറ്റ് റെഡി വിത്ത് മീ' എന്ന കുറിപ്പോടെ തന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഡ്രോണിയാക് തന്‍റെ മുന്‍ കാമുകനായിരുന്ന ബ്രൂസിന്റെ ശവസംസ്‌കാരച്ചടങ്ങിനായി മേക്കപ്പിടുകയാണ്.
ആദ്യം മുഖത്ത് റൂഷ് ഇടുന്നു. ശേഷം പിങ്ക് ലിപ്സ്റ്റിക് ഇടാന്‍ തുടങ്ങുന്നു. 'നിങ്ങള്‍ ലിപ്സ്റ്റിക് ഇടാന്‍ മറക്കരുത്. ഞാന്‍ പിങ്ക് തിരഞ്ഞെടുത്തത് അവന്‍റെ പ്രിയപ്പെട്ട നിറമായതു കൊണ്ടാണ്'- മുത്തശി പറയുന്നു. ശേഷം കറുത്ത നിറത്തിലെ വസ്ത്രം അണിഞ്ഞ് കൊണ്ട് അവര്‍ പറയുന്നു- ഞാന്‍ കൂടുതല്‍ സുന്ദരിയായി ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇതൊരു ശവസംസ്‌കാരച്ചടങ്ങാണ്.
ബ്രൂസിന്റെ ശവസംസ്‌കാരത്തിനായി എന്നോടൊപ്പം തയ്യാറാകൂ, ആര്‍.ഐ.പി. ബ്രൂസ് എന്നും വീഡിയോയുടെ താഴെ അവര്‍ ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. വീഡിയോ അതിവേഗമാണ് സൈബര്‍ ലോകം ഏറ്റെടുത്തത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ജീവിതത്തോടുള്ള അവരുടെ പോസിറ്റീവായ സമീപനത്തില്‍ പലരും അവരെ അഭിനന്ദിക്കുകയും ചെയ്തു.
എങ്ങനെയാണ് രണ്ട് സെക്കന്റില്‍ ഇത്രയും വേഗത്തില്‍ ലിപ്സ്റ്റിക് ഇടാന്‍ കഴിയുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. ഇത് കണ്ടാല്‍ എല്ലാവര്‍ക്കും ഇതുപോലെ എക്സിന്‍റെ ശവസംസ്‌കാരത്തിനായി പോകാന്‍ തോന്നും എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
Also Read: വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ അഞ്ച് ഭക്ഷണങ്ങള്‍...