89–ാം ജന്മദിനത്തിൽ വിക്ടോറിയൻ ശൈലിയിയിൽ മുത്തശ്ശിക്ക് ഒരു ചായ സത്കാരം നടത്തിയിരിക്കുകയാണ് കുടുംബം. സ്നേഹ ദേശായി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിക്കുന്ന നിരവധി വീഡിയോകൾ ആണ് നാം സമൂഹ മാധ്യമങ്ങളിലൂടെ കാണാറുള്ളത്. അത്തരത്തില്‍ കൊച്ചുമകളുടെ മേക്കപ്പ് ബ്രാന്‍ഡിന്‍റെ മുഖമായ 99-കാരി മുത്തശ്ശിയെയും കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഡാൻസിങ് ദാദിയെയും ഒക്കെ നാം കണ്ടതാണ്. ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
89–ാം ജന്മദിനത്തിൽ വിക്ടോറിയൻ ശൈലിയിയിൽ മുത്തശ്ശിക്ക് ഒരു ചായ സത്കാരം നടത്തിയിരിക്കുകയാണ് കുടുംബം. സ്നേഹ ദേശായി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്നേഹയുടെ മുത്തശ്ശിയുടെ ജന്മദിനാഘോഷത്തിന്റെതാണ് വീഡിയോ ആണിത്.
വിക്ടോറിയൻ രീതിയിൽ ആണ് മുത്തശ്ശിക്ക് വസ്ത്രധാരണം നടത്തിയത്. ലാവണ്ടര്‍ നിറത്തിലുള്ള ഗൗണും തൊപ്പിയും ഗ്ലൗസും ധരിച്ച് കേക്ക് മുറിക്കുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. തീം അനുസരിച്ച് വസ്ത്രം ധരിച്ച കുടുംബാംഗങ്ങളെയും വീഡിയോയില്‍ കാണാം.
'മുത്തശ്ശിക്ക് ഇപ്പോൾ 89ന്‍റെ ചെറുപ്പമാണ്. വയസ്സ് ഒരു നമ്പർ മാത്രമാണ്. 89–ാം വയസ്സിലും ഊർജസ്വലയാണ്. ഓരോ ചെറിയകാര്യങ്ങളും മുത്തശ്ശി ആഘോഷിക്കാറുണ്ട്. മുത്തശ്ശിയാണ് ഞങ്ങളുടെ പ്രചോദനം. മനോഹരമായ ജന്മദിനങ്ങളും ഓര്‍മകളും ഉണ്ടാകണം'- എന്ന കുറിപ്പോടെയാണ് സ്നേഹ വീഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. എത്ര മനോഹരമാണ് ഈ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.
വീഡിയോ കാണാം. . .