ഗര്‍ഭിണിയായ അമ്മയെ കരുതലോടെ സഹായിക്കുന്ന രണ്ടുവയസുകാരിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഗര്‍ഭിണിയായ അമ്മയ്ക്ക് കുനിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ നിലത്ത് വീണ പ്ലേറ്റ് എടുത്തുകൊടുക്കുന്ന കുരുന്നാണ് വീഡിയോയിലെ താരം.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ച് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുമോ? പ്രത്യേകിച്ച്, പല പെണ്‍മക്കളും അമ്മമാരും തമ്മില്‍ ഒരു പ്രത്യേക തരം സൗഹൃദം തന്നെയുണ്ട്. അമ്മമാര്‍ക്ക് ഉണ്ടാവുന്ന ചെറിയ ചില ബുദ്ധിമുട്ടുകള്‍ പോലും പെണ്‍മക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെയിതാ അത്തരത്തില്‍ ഒരു അമ്മയുടെയും മകളുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗര്‍ഭിണിയായ അമ്മയെ കരുതലോടെ സഹായിക്കുന്ന രണ്ടുവയസുകാരിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഗര്‍ഭിണിയായ അമ്മയ്ക്ക് കുനിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ നിലത്ത് വീണ പ്ലേറ്റ് എടുത്തുകൊടുക്കുന്ന കുരുന്നാണ് വീഡിയോയിലെ താരം. ശരിക്കും അമ്മ തന്നെയാണ് പ്ലേറ്റ് നിലത്തിട്ടത്. മകളുടെ ഈ ക്യൂട്ട് 'കെയര്‍' കാണാന്‍ വേണ്ടിയാണ് അമ്മ പ്ലേറ്റ് നിലത്തിട്ടത്. ഈ ശബ്ദം ദൂരെ നിന്നും കേട്ട മകള്‍ ഓടി വരുകയായിരുന്നു. ശേഷം അമ്മയുടെ അരികിലെത്തിയ കൊച്ചു മിടുക്കി, നിലത്ത് കിടക്കുന്ന പ്ലേറ്റ് എടുത്തുകൊടുത്തിട്ട് ഓടി പോവുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 11 ദശലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് കുരുന്നിനെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്. മനോഹരമായ വീഡിയോ എന്നും ഇതുപോലെ ഒരു മകളെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പലരും കമന്‍റ് ചെയ്തു.
Also Read: ക്ലാസ് മുറിയിൽ നൃത്തച്ചുവടുകളുമായി അധ്യാപികയും വിദ്യാർഥികളും; വൈറലായി വീഡിയോ