സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്?; കാര്യങ്ങള്‍ അത്ര പന്തിയല്ല.!

By Vipin Panappuzha  |  First Published Jul 28, 2022, 9:49 PM IST

വാട്ട്സ്ആപ്പ് സ്വതന്ത്ര്യമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്  ഫേസ്ബുക്കിന്റെ ബിസിനസ്സിനെ വാട്ട്‌സ്ആപ്പ് എങ്ങനെ ഭീഷണിയാകുമെന്നതില്‍ ഫേസ്ബുക്ക് ഉന്നതങ്ങളില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു. അതിനെ എങ്ങനെ നേരിടാം എന്ന ചിന്തയില്‍ നിന്നാണ് അതിനെ വാങ്ങുക എന്നതിലേക്ക് ഫേസ്ബുക്ക് എത്തിയത്. 


ണം ലഭിക്കുന്നില്ല എന്നതാണല്ലോ വാട്ട്സ്ആപ്പില്‍ സക്കര്‍ബര്‍ഗിന് താല്‍പ്പര്യം കുറയാനുള്ള പ്രധാനകാരണം. എന്നാല്‍ സന്ദേശ കൈമാറ്റ ആപ്പില്‍ നിന്നും പണം കണ്ടെത്താന്‍ അത്രയും ബുദ്ധിമുട്ടാണോ?. ചൈനക്കാര്‍ അത് പറയില്ല. ടെൻസെന്‍റ് നടത്തുന്ന ചൈനയിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വീചാറ്റ്.   2022 ജൂണിൽ മാത്രം 500 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ ആപ്പ് ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ഇത്.  പേയ്‌മെന്റുകൾ, പരസ്യം ചെയ്യൽ, ഗെയിം ഗേറ്റ് വേ എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ആപ്പ് പണം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനയ്ക്ക് പുറത്ത് വളരെക്കുറച്ച് സ്വാദീനമുള്ള വീചാറ്റ് ഇത്രയും തുകയുണ്ടാക്കുന്നുണ്ടെങ്കില്‍ ലോക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് അത് സാധിക്കേണ്ടതല്ലെ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിനുള്ള ഉത്തരം എന്തിനാണ് സക്കര്‍ബര്‍ഗ് വാട്ട്സ്ആപ്പ് വാങ്ങിയത് എന്നതിലാണ് കിടക്കുന്നത്. വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍ 2014 മുതല്‍ ഒരു നിയമപ്രശ്നമായി അമേരിക്കയിലെ വിവിധ നിയമഫോറങ്ങളില്‍ വന്നിട്ടുണ്ട്. ഇവിടുത്തെ വാദങ്ങള്‍ എല്ലാം ഉദ്ധരിച്ചാല്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം  വാട്ട്‌സ്ആപ്പ്  വാങ്ങാനുള്ള സക്കർബർഗിന്റെ പ്രാഥമിക പ്രചോദനം ഒരു മത്സര ഭീഷണി ഒഴിവാക്കുക എന്നതായിരുന്നു. 

Latest Videos

undefined

വാട്ട്സ്ആപ്പ് സ്വതന്ത്ര്യമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്  ഫേസ്ബുക്കിന്റെ ബിസിനസ്സിനെ വാട്ട്‌സ്ആപ്പ് എങ്ങനെ ഭീഷണിയാകുമെന്നതില്‍ ഫേസ്ബുക്ക് ഉന്നതങ്ങളില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു. അതിനെ എങ്ങനെ നേരിടാം എന്ന ചിന്തയില്‍ നിന്നാണ് അതിനെ വാങ്ങുക എന്നതിലേക്ക് ഫേസ്ബുക്ക് എത്തിയത്. എതിരാളിയെ സ്വന്തം വരുതിയില്‍ ആക്കിയ ഫേസ്ബുക്കിന് പിന്നീട് കുറേക്കാലം ഇതിനെ എന്ത് ചെയ്യാം എന്നതില്‍ പദ്ധതികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും തങ്ങളുടെ കൈയ്യിലെ പ്രോഡക്ടിന്‍റെ മൂല്യം മനസിലാക്കി വാട്ട്സ്ആപ്പിനോട് പെരുമാറിയ ഒരു നല്ല മാതൃകമ്പനിയല്ല ഫേസ്ബുക്ക് എന്ന് ബ്ലൂംബെര്‍ഗിന്‍റെ പാര്‍മി ഓല്‍സണ്‍ ഏറ്റവും പുതിയ ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നു. അതിനാല്‍ തന്നെ വാട്ട്സ്ആപ്പില്‍ നിന്നും പണം സമ്പാദിക്കണം എന്നതിനായി ഫേസ്ബുക്ക് ചെയ്ത ശ്രമങ്ങള്‍ എത്രത്തോളം ആത്മാര്‍ത്ഥമായും സമര്‍ത്ഥമായി ചെയ്തതാണ് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വാട്ട്സ്ആപ്പിന്‍റെ സ്ഥാപക അംഗങ്ങള്‍ പലരും ഫേസ്ബുക്ക് അല്ലെങ്കില്‍ ഇപ്പോള്‍ മെറ്റ നിയന്ത്രിത വാട്ട്സ്ആപ്പില്‍ നിന്നും വിടവാങ്ങിയതും ഇതിനോട് കൂട്ടിവായിക്കാം. 

ആദ്യ ഭാഗം ഇവിടെ വായിക്കാം - സക്കര്‍ബര്‍ഗ് വില്‍ക്കുമോ വാട്ട്സ്ആപ്പിനെ?; കണക്കുകൂട്ടലുകള്‍ പിഴച്ചതെവിടെ..!

സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്

ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ അടക്കം വലിയ നിയമ പോരാട്ടങ്ങളിലാണ് ഫേസ്ബുക്ക്. കംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്വകാര്യത ലംഘന വിവാദങ്ങള്‍ ഏറെയാണ് ഫേസ്ബുക്ക് നേരിട്ടത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദ്ദം വേറെ. അതിന് പുറമേ പൌരവകാശ സംഘടനകള്‍, വിവിധ രാജ്യങ്ങളിലെ പ്രതിപക്ഷം എന്നിവ ആരോപിക്കുന്ന പക്ഷപാതം ഇങ്ങനെ വലിയ ആരോപണങ്ങളും നേരിടുകാണ് ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും. 

സാമ്പത്തിക സ്ഥിതിയിലേക്ക് നോക്കിയാല്‍ ശോഭനമല്ല കാര്യം എന്ന് വ്യക്തം. കഴിഞ്ഞ ദിവസം വന്ന 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ റിപ്പോര്‍ട്ട് ഇടിത്തീയാണ് എന്നാണ് ടെക് ലോകം മെറ്റയുടെ കാര്യത്തില്‍ വിലയിരുത്തുന്നത്. മെറ്റായുടെ കീഴിലുള്ള ഫേസ്ബുക്കിന്റെ വരുമാനത്തിൽ ചരിത്രത്തില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് ഇതോടെ അവസാനമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ വളർച്ച ഇനിയും കുറഞ്ഞേക്കുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ മൊത്തത്തിലുള്ള ലാഭം 36 ശതമാനം ഇടിഞ്ഞ് 6.7 ബില്യൺ ഡോളറിലെത്തി. 

വരുമാന വളർച്ചയിൽ ആദ്യത്തെ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മെറ്റയുടെ ബിസിനസ്സ് എല്ലാ മേഖലകളിലും എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ഉറപ്പിക്കുന്നു. കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ മാത്രം 10 ബില്യൺ ഡോളറാണ് മെറ്റായ്ക്ക് ലഭിച്ചത്. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ പരുങ്ങലിലാകുകയും മാന്ദ്യം പടിവാതിലിൽ വരെ എത്തി നീക്കുകയും ചെയ്തതോടെ പല പരസ്യദാതാക്കളും പരസ്യങ്ങൾ പിൻവലിച്ചതും തിരിച്ചടിയായി. 2021 ജൂലൈയിൽ, ഫേസ്ബുക്കിന്‍റെ ഓഹരികളുടെ വില ഏകദേശം 350 ഡോളര്‍ ആയിരുന്നു, ഏകദേശം 950 ബില്യൺ ഡോളറായിരുന്നു വിപണി മൂല്യം. ഇപ്പോൾ ഷെയറിന്‍റെ വില 166 ഡോളറായി കുറഞ്ഞു. 

ഇത്തരം സങ്കീര്‍ണ്ണാവസ്ഥയിലൂടെ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ കടന്നുപോകുന്നു എന്നത് സത്യമാണ്. ഇതിന് പുറമേ ബിസിനസ് രംഗത്തെ മത്സരക്ഷമത ഉറപ്പുവരുത്തുന്നതിനായി മെറ്റയെ വിഭജിക്കണം എന്ന കേസും ശക്തമായി നടന്നുവരുന്നുണ്ട്.  ഈ കേസില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ നിന്നും എതിരായി ഒരു വിധി വന്നാല്‍. ഫേസ്ബുക്കിന് മെറ്റയെ വിഭജിക്കേണ്ടിവരും. ഫേസ്ബുക്കും,ഇന്‍സ്റ്റയും, വാട്ട്സ്ആപ്പും ഒക്കെ  സ്വതന്ത്ര്യ കമ്പനികളാക്കേണ്ടിവരും. ഇത്തരം ഒരു അവസ്ഥ വന്നാല്‍. വാട്ട്സ്ആപ്പിനെ മാത്രം വിറ്റ് ഒരു ഒത്തുതീര്‍പ്പിലൂടെ തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാന്‍ മെറ്റ തയ്യാറാകും എന്നാണ് ശക്തമായ വാദം. അതായത് മെറ്റ അല്ലെങ്കില്‍ മള്‍ട്ടിവെര്‍സ് എന്ന സ്വഭാവത്തില്‍ നിന്നും പ്രകടമായി വ്യത്യസപ്പെട്ടിരിക്കുന്ന വാട്ട്സ്ആപ്പിനെ ഉപേക്ഷിക്കാന്‍ മെറ്റയ്ക്ക് എന്നത്തെ അവസ്ഥയില്‍ ചിന്തിക്കേണ്ടി വരില്ലെന്ന് സാരം. 

വാട്ട്സ്ആപ്പ് വില്‍പ്പന എത്രത്തോളം പ്രയോഗികം?

കാര്യമായ വരുമാനമില്ലെങ്കിൽ വാട്ട്സ്ആപ്പിനെ വാങ്ങാന്‍ ആര് തയ്യാറാകും എന്നതാണ് പ്രധാന ചോദ്യം. ഇന്നത്തെ അവസ്ഥയില്‍  മെറ്റയ്ക്ക് കമ്പനിയെ ഒരു പ്രൈവറ്റ് ഇക്വിറ്റി കൺസോർഷ്യത്തിനോ, അല്ലെങ്കില്‍ ഇത്തരം ഒരു മെസേജിംഗ് ആപ്പില്‍ മുന്‍പ് താല്‍പ്പര്യം പ്രകടിപ്പിച്ച മൈക്രോസോഫ്റ്റ് പോലെയുള്ള ഒരു കമ്പനിയ്‌ക്കോ വിൽക്കാൻ സാധിച്ചേക്കാം. ഇത്തരം ഏറ്റെടുക്കലുകളില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന സൂക്ഷമ നിരീക്ഷണം ഇപ്പോള്‍ അത്ര ശക്തമല്ല എന്നതും ചിലപ്പോള്‍ മെറ്റയ്ക്ക് ഗുണം ചെയ്തേക്കാം. അതിനാല്‍ ചിലപ്പോള്‍ ഏഷ്യയിലെ വന്‍കിടക്കാരും വാട്ട്സ്ആപ്പ് ഏറ്റെടുക്കാന്‍ വന്നേക്കാം എന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്.

എന്നാൽ വാട്ട്‌സ്ആപ്പിനെ വിറ്റാല്‍ മെറ്റയുടെ നിക്ഷേപകർക്ക് ചിലപ്പോള്‍  ഒരു സത്യം തിരിച്ചറിഞ്ഞേക്കാം, പരമ്പരാഗത ഓൺലൈൻ പരസ്യങ്ങളല്ലാതെ മറ്റൊന്നിൽ നിന്നും മെറ്റയ്ക്ക് പണം സമ്പാദിക്കാൻ കഴിയില്ല. വിആര്‍ ലോകത്തിന്‍റെ സാധ്യതകള്‍ സക്കര്‍ബര്‍ഗ് പറയുന്നുണ്ടെങ്കിലും ഇന്നത്തെ അവസ്ഥയില്‍ അതിന് സമയം എടുക്കും. അതിനാല്‍ തന്നെ പുതിയ പാദ റിപ്പോര്‍ട്ടിലെ ഭീകരമായ കണക്കുകള്‍ കൂടി വരുന്നതോടെ വാട്ട്സ്ആപ്പ് വില്‍പ്പന എന്ന ചിന്ത മറ്റൊരു തരത്തില്‍ പ്രശ്നമായേക്കാം.

മെറ്റയുടെ വരുമാനത്തിന്‍റെ ഏകദേശം 98 ശതമാനവും ഡിജിറ്റൽ പരസ്യങ്ങളാണ്. മെറ്റാ ഗൂഗിളിന്‍റെ വഴിയില്‍ തന്നെ ഈ രംഗത്ത് കുടുങ്ങി കിടക്കുന്നു എന്നതാണ് സത്യം. മൈക്രോസോഫ്റ്റും ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കും ഗെയിമിംഗിലേക്കും മറ്റും നീങ്ങി വൈവിദ്ധ്യവത്കരണം വരുമാനത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മെറ്റയുടെ വൈവിദ്ധ്യവത്കരണം പ്രീ മെറ്റ കാലം തൊട്ട് അത്ര നല്ലതല്ല. ഇന്‍റര്‍നെറ്റ്. ഓര്‍ഗ് എന്ന പദ്ധതി വിജയമായില്ല, വാട്ട്സ്ആപ്പ് ഏറ്റെടുക്കലിന്‍റെ കാര്യം ഇതിനകം വ്യക്തമാക്കി. ക്രിപ്റ്റോ രംഗത്തെ ലിബറ എന്നത് ഏതാണ്ട് കാറ്റ്പോയ അവസ്ഥയായി. ഇ-കൊമേഴ്‌സ് രംഗത്തും ഒരു കൈ നോക്കിയെങ്കിലും കാര്യമായ പുരോഗതിയൊന്നും കാണാനില്ല. 

ഇതൊക്കെയാണ് അവസ്ഥയെങ്കിലും മെറ്റാവേസിലാണ് മെറ്റയുടെ പ്രതീക്ഷ. കൂടാതെ അഭിവൃദ്ധി പ്രാപിക്കുന്ന പരസ്യ ബിസിനസ്സ് വെർച്വൽ റിയാലിറ്റിയിലേക്ക് നയിക്കാൻ സക്കർബർഗ് ഒരു വഴി കണ്ടെത്തും എന്ന് തന്നെ ടെക് ലോകം പ്രതീക്ഷിക്കുന്നു. സാധ്യതയുള്ള ബിസിനസ്സിൽ നിന്ന് മെറ്റ റെഗുലേറ്ററി വിധി വന്നാല്‍ ഒഴിവാക്കാന്‍ വാട്ട്‌സ്ആപ്പിന്‍റെ  മൂല്യത്തെ മാറ്റിവച്ചിട്ടുണ്ടെങ്കില്‍ സുക്കറിനും കമ്പനിക്കും ചില പ്രശ്നം ഉണ്ടെന്ന് തന്നെ കരുതണം എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ പാര്‍മി ഓല്‍സണ്‍ തന്‍റെ പഠനത്തില്‍ അവസാനം പറയുന്നത്.

വരുമാനം ഇടിയുന്നു; ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും?; സൂചന നല്‍കി സക്കര്‍ബര്‍ഗ്

click me!