നിങ്ങള്‍ മുന്‍പ് ഉപേക്ഷിച്ച ഫോണ്‍ നമ്പര്‍ എട്ടിന്‍റെ പണി തരാം; സംഭവം ഇങ്ങനെ.!

By Web Team  |  First Published May 5, 2021, 7:44 PM IST

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, നമ്പറുകള്‍ പുനരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാകുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.


പുതിയ ഒരു ഫോണ്‍ നമ്പര്‍ ലഭിക്കുമ്പോള്‍ തീര്‍ച്ചയായും പഴയത് ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങളുടെ പഴയ ഫോണ്‍ നമ്പറിന് എന്ത് സംഭവിക്കും? മൊബൈല്‍ കാരിയറുകള്‍ പലപ്പോഴും നിങ്ങളുടെ പഴയ നമ്പര്‍ റീസൈക്കിള്‍ ചെയ്യുകയും ഒരു പുതിയ ഉപയോക്താവിന് നല്‍കുകയും ചെയ്യുന്നു. ഫോണ്‍ നമ്പറുകളുടെ അഭാവം കുറയ്ക്കുന്നതിനാണ് ടെലികോം കമ്പനികള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഇത് നല്ലൊരു വാര്‍ത്തയല്ല. മുമ്പ് നമ്പറുകള്‍ സ്വന്തമാക്കിയിരുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും ഓര്‍ക്കണം. നിങ്ങളുടെ പഴയ നമ്പറിന് ഒരു പുതിയ ഉപയോക്താവിനെ ലഭിക്കുമ്പോള്‍, പഴയ നമ്പറുമായി ബന്ധപ്പെട്ട ഡാറ്റയും പുതിയ ഉപയോക്താവിന് ആക്‌സസ് ചെയ്യാനാകും എന്നറിയുക. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയും സൈബര്‍ സുരക്ഷയേയും അപകടത്തിലാക്കും.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, നമ്പറുകള്‍ പുനരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാകുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. റീസൈക്കിള്‍ ചെയ്ത നമ്പറുകള്‍ പുതിയ ഉപയോക്താക്കളെ പഴയ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. നിങ്ങളുടെ നമ്പര്‍ മാറ്റുമ്പോള്‍, എല്ലാ ഡിജിറ്റല്‍ അക്കൗണ്ടുകളിലും നിങ്ങളുടെ പുതിയ നമ്പര്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാന്‍ സ്വാഭാവികമായും കഴിയാറില്ല. ഉദാഹരണത്തിന്, ഇകൊമേഴ്‌സ് അപ്ലിക്കേഷനുകളിലൊന്നില്‍ ഇപ്പോഴും നിങ്ങളുടെ പഴയ നമ്പര്‍ ഉപയോഗിക്കുന്നുണ്ടാകാം. 

Latest Videos

undefined

നമ്പര്‍ റീസൈക്ലിംഗ് കാരണം ഉണ്ടാകാവുന്ന എട്ട് ഭീഷണികളെ ഗവേഷകര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു പഴയ ഉപയോക്താവിനെ ഫിഷിംഗ് ആക്രമണത്തിന് വിധേയമാക്കാവുന്ന പ്രധാന ഭീഷണികളില്‍ ഒന്നാണിത്. ഒരു പുതിയ വരിക്കാരന് ഒരു നമ്പര്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് എസ്എംഎസ് വഴി വരിക്കാരനെ ഫിഷ് ചെയ്യാന്‍ കഴിയുമെന്നു റിപ്പോര്‍ട്ട് പറയുന്നു. സന്ദേശങ്ങള്‍ വിശ്വസനീയമെന്ന് തോന്നുമ്പോള്‍ ഫിഷിംഗ് ആക്രമണത്തിന് വരിക്കാര്‍ പ്രവണത കാണിക്കുന്നു. വിവിധ അലേര്‍ട്ടുകള്‍, വാര്‍ത്താക്കുറിപ്പുകള്‍, കാമ്പെയ്‌നുകള്‍, റോബോകോളുകള്‍ എന്നിവയ്ക്കായി സൈന്‍ അപ്പ് ചെയ്യുന്നതിന് നമ്പര്‍ ഉപയോഗിക്കാനും കഴിയും. ഓണ്‍ലൈന്‍ നമ്പറുമായി ലിങ്കുചെയ്തിരിക്കുന്ന പ്രൊഫൈലുകളിലേക്ക് റീസൈക്കിള്‍ ചെയ്ത നമ്പര്‍ ബ്രേക്ക് ആക്രമണകാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

പ്രിന്‍സ്റ്റണിലെ ഗവേഷകര്‍ വെരിസോണ്‍, ടിമൊബൈല്‍ എന്നിവയുള്‍പ്പെടെ യുഎസ് ആസ്ഥാനമായുള്ള കാരിയറുകളെ ഇക്കാര്യം അറിയിച്ചുവെങ്കിലും, ഇതു തടയാന്‍ ടെലികോം കമ്പനികള്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. അതു കൊണ്ട് നിങ്ങള്‍ ജാഗ്രത പാലിക്കുക മാത്രമാണ് ഏക മാര്‍ഗം.

click me!