ട്രൂകോളറിന്‍റെ പണി പോകുമോ?; ഫോണ്‍ വിളികളില്‍ അത്തരം ഒരു പരിഷ്കാരത്തിലേക്ക് രാജ്യം.!

By Web Team  |  First Published Nov 18, 2022, 3:31 PM IST

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏതൊരു ഇൻകമിംഗ് കോളിലും കോള്‍ ലഭിക്കുന്നയാളുടെ കോണ്‍ടാക്റ്റില്‍ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ തെളിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പുതിയ നടപടികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം. 


ദില്ലി; ഇപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ഒരു നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ അത് ആരാണെന്ന് നമ്മുക്ക് കോള്‍ എടുക്കും മുന്‍പ് അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഐഡി കോളര്‍ ആപ്പുകള്‍ അതിനായി ഉപയോഗിക്കുന്നവരുണ്ട്. ട്രൂകോളര്‍ അത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇപ്പോള്‍ വലിയൊരു മാറ്റത്തിന് അവസരം ഒരുങ്ങുകയാണ്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏതൊരു ഇൻകമിംഗ് കോളിലും കോള്‍ ലഭിക്കുന്നയാളുടെ കോണ്‍ടാക്റ്റില്‍ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ തെളിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പുതിയ നടപടികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളിലെ വിവരങ്ങള്‍ പ്രകാരം ടെലികോം ഓപ്പറേറ്റർമാരിൽ ലഭ്യമായ ഉപഭോക്താവിന്റെ കെവൈസി രേഖകളുടെ അടിസ്ഥാനത്തിലാണ് പേര് കാണിക്കേണ്ടത്.

Latest Videos

undefined

സ്പാം കോളുകള്‍, ഫ്രോഡ് കോളുകള്‍ തടയാനാണ് ഈ നടപടി എന്നണ് ട്രായി വൃത്തങ്ങള്‍ പറയുന്നത്. മൊബൈല്‍ സിം എടുത്തയാളുടെ കെവൈസി രേഖകള്‍ കൃത്യമായി ടെലികോം ഓപ്പറേറ്റർമാര്‍ ശേഖരിക്കുന്നു എന്ന് ഉറപ്പാക്കാനും അധികാരികളെ പ്രാപ്തരാക്കും എന്നാണ് ട്രായി പറയുന്നത്. കോളര്‍ ഐഡി സംവിധാനം സ്പാം കോള്‍ ചെയ്യുന്നരെയും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റവാളികളെയും തടയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫിനാൻഷ്യൽ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് കോളുകൾക്കും സമാനമായ ക്രമീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. റിപ്പോർട്ട് അനുസരിച്ച് ഉപഭോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് ചില ഗ്രൂപ്പുകൾ എതിർപ്പ് ഉന്നയിച്ചിരുന്നു. അതിനാല്‍ തന്നെ സ്വകാര്യത സംബന്ധിച്ച നിയമപരമായ പരിശോധന ഈ വിഷയത്തില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതുവരെ, ട്രൂകോളർ പോലുള്ള ആപ്പുകൾ വഴിയാണ് കോളർ ഐഡന്റിഫിക്കേഷൻ സുഗമമാക്കുന്നത്. എന്നിരുന്നാലും, ട്രൂകോളർ ക്രൗഡ്-സോഴ്സ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കോളര്‍ ഐഡി ഫീച്ചര്‍. അതിന്‍റെ ഫലമായി വരുന്ന ഒരു കോള്‍ ആര് വിളിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കണമെന്നില്ല. അതിന് പരിഹാരമാകും കെവൈസി പ്രകാരമുള്ള കോളര്‍ ഐഡിയെന്നാണ് ടെക് ലോകത്തെ വിദഗ്ധര്‍ പറയുന്നത്. 

'ഉഡായിപ്പ് ഒന്നും ഇങ്ങോട്ട് എടുക്കേണ്ട' ; പുതിയ അപ്ഡേറ്റുമായി ട്രായി

പുതിയ സിമ്മില്‍ ഒരു ദിവസം എസ്എംഎസ് വിലക്കണം; ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

click me!