മൂന്ന് മാസം പ്രായമുള്ള എന്റെ കുഞ്ഞിനെ നോക്കാൻ പുലർച്ചെ മൂന്ന് മണിക്ക് ഞാൻ ഉണർന്നു. മെറ്റയിലെ പിരിച്ചുവിടലുകളെ കുറിച്ച് അറിയാമെന്നത് കൊണ്ടും മാർക്ക് സക്കർബർഗിൽ നിന്നുള്ള ഇമെയിൽ പ്രതീക്ഷിച്ചിരുന്നതിനാലും ഞാൻ എന്റെ വർക്ക് ഇമെയിൽ പരിശോധിച്ചു. അനേക പട്ടേലിന്റെ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്.
മെറ്റ പിരിച്ചുവിട്ട 11000 പേരിൽ ഒരാളായ അനേക പട്ടേലിന്റെ കുറിപ്പിൽ പറയുന്ന വരിയാണിത്. പ്രസവാവധി എടുത്ത അനേകയ്ക്ക് കഴിഞ്ഞ ദിവസമാണ് സക്കർബർഗിന്റെ മെയിൽ ലഭിച്ചത്. ലിങ്കിഡ്ഇന്നില്‍ ഇതു സംബന്ധിച്ച് അനേക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന് മാസം പ്രായമുള്ള എന്റെ കുഞ്ഞിനെ നോക്കാൻ പുലർച്ചെ മൂന്ന് മണിക്ക് ഞാൻ ഉണർന്നു. മെറ്റയിലെ പിരിച്ചുവിടലുകളെ കുറിച്ച് അറിയാമെന്നത് കൊണ്ടും മാർക്ക് സക്കർബർഗിൽ നിന്നുള്ള ഇമെയിൽ പ്രതീക്ഷിച്ചിരുന്നതിനാലും ഞാൻ എന്റെ വർക്ക് ഇമെയിൽ പരിശോധിച്ചു. അനേക പട്ടേലിന്റെ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്.
അനേകയുടെ പ്രസവാവധി 2023 ഫെബ്രുവരിയിലാണ് അവസാനിക്കുക. പക്ഷേ ഫേസ്ബുക്കിലെ കമ്മ്യൂണിക്കേഷൻസ് മാനേജരായുള്ള അവളുടെ യാത്ര ഇന്നലെ അവസാനിച്ചു. “മെറ്റയുടെ പിരിച്ചുവിടലുകൾ ബാധിച്ച 11,000 ജീവനക്കാരിൽ ഒരാളാണ് ഞാൻ. നിലവിൽ പ്രസവാവധിയിലായ എന്നെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്." ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ അനേക പട്ടേൽ കുറിക്കുന്നു. രണ്ടര വർഷം മുമ്പാണ് അനേക ലണ്ടനിലേക്ക് താമസം മാറിയതും ഫേസ്ബുക്കിൽ പ്രവർത്തിക്കാൻ തുടങ്ങിയതും. മാർക്ക് സക്കർബർഗിൽ നിന്ന് മെയിൽ ലഭിച്ചതിന് ശേഷം അവൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ട തന്റെ മാനേജരുമായി സംസാരിച്ചുവെന്ന് പറയുന്നു.
“എന്നെ അറിയുന്നവർക്ക് അറിയാം, ഒമ്പത് വർഷം മുമ്പ് ലണ്ടനിൽ നിന്ന് ബേ ഏരിയയിലേക്ക് മാറിയത് മുതൽ ഫേസ്ബുക്കിൽ (ഇപ്പോൾ മെറ്റാ) ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമാണെന്ന്. ഫേസ്ബുക്ക് ഗ്രൂപ്പിൽ 2.5 വർഷമായി പ്രവർത്തിക്കാനായി ". മെറ്റയ്ക്ക് ഇന്ന് നിരവധി കഴിവുള്ള വ്യക്തികളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സ്വാധീനം ചെലുത്തിയ എല്ലാവരെക്കുറിച്ചും ഞാൻ ചിന്തിക്കുകയാണ് എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് താമസം മാറി രണ്ട് ദിവസം കഴിഞ്ഞതോടെ ജോലി നഷ്ടമായ ഹിമാന്‍ഷു എന്ന ഇന്ത്യന്‍ യുവാവിന്‍റെ ആശങ്കയും നേരത്തെ വൈറലായിരുന്നു.
കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സക്കർബർഗ് ജീവനക്കാർക്ക് പിരിച്ചുവിടലിന്റെ മെയിൽ അയച്ചിരിക്കുന്നത്. 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണ് പുതിയ നടപടിയെന്ന് വ്യക്തമാക്കിയത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്. വർധിച്ചു വരുന്ന ചിലവും ശോഷിച്ചു കൊണ്ടിരിക്കുന്ന പരസ്യ വിപണിയുമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. 18 വർഷത്തെ മെറ്റയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയെടുക്കുന്നത്.
ഇതോടെ ട്വീറ്ററിന് പിന്നാലെ ടെക് രംഗത്തെ വമ്പൻ പിരിച്ചുവിടലുകൾ നടത്തിയ കമ്പനിയുടെ കൂട്ടത്തിൽ മെറ്റയും ഉൾപ്പെടും. കൊവിഡിന് പിന്നാലെ പ്രതിക്ഷിക്കാതെ നേരിടേണ്ടി വന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വർധനവും ടെക് കമ്പനികൾക്ക് വൻ അടിയായിരുന്നു. മത്സരം കൂടിയതും ഓൺലൈൻ കച്ചവടരംഗത്തെ പാളിച്ചകളും വീഴ്ചയ്ക്ക് ആക്കം കൂട്ടി. പിരിച്ചുവിടൽ നടപടികൾ നേരിടേണ്ടി വരുന്നവർക്ക് ഓരോ വർഷത്തെ സേവനത്തിനും 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം നൽകും. കൂടാതെ രണ്ടാഴ്ചത്തെ ശമ്പളം കൂടി ഉൾപ്പെടുന്ന പാക്കേജും മെറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആറ് മാസത്തേക്കുള്ള ആരോഗ്യപരിചരണച്ചെലവും ലഭിക്കും. മൈക്രോസോഫ്റ്റ് കോർപറേഷൻ ഉൾപ്പെടെയുള്ള മറ്റ് കമ്പനികളും നേരത്തെ പിരിച്ചുവിടൽ നടത്തിയിരുന്നു.