ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ്, പകരം കിട്ടിയത് ആപ്പിളിന്റെ രുചിയുള്ള യോഗര്‍ട്ട്.!

By Web Team  |  First Published Mar 4, 2021, 11:27 AM IST

ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. 


സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയിലാണം സംഭവം. ഒരു സ്ത്രീ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തു. കിട്ടിയത്, ഒരു ആപ്പിള്‍ ഫ്‌ലേവര്‍ഡ് തൈര് ഡ്രിങ്ക്. ഇക്കാര്യം പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വെയ്‌ബോയിലെ തരംഗമാണ്. ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സിന് ഓണ്‍ലൈനില്‍ 1500 ഡോളറിന് ഓര്‍ഡര്‍ നല്‍കിയ ലിയു എന്ന ചൈനീസ് യുവതി ഫെബ്രുവരി 16 ന് ഡെലിവറി ബോക്‌സില്‍ ആപ്പിള്‍ രുചിയുള്ള തൈര് പാനീയം കണ്ട് ഞെട്ടി. ഐഫോണ്‍ 12 പ്രോ മാക്‌സിനായുള്ള ഓര്‍ഡര്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടാണെന്നും ഏതെങ്കിലും മൂന്നാം കക്ഷി വില്‍പ്പനക്കാരനില്‍ നിന്നല്ലെന്നും ലിയു പറഞ്ഞു. തുടര്‍ന്ന് ലിയു സോഷ്യല്‍ മീഡിയയുടെ സഹായം സ്വീകരിച്ച് വെബോയില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ സൈറ്റില്‍ തനിക്ക് ലഭിച്ച ആപ്പിള്‍ രുചിയുള്ള തൈര് ബോക്‌സിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തു. 

ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ലോംഗ് എന്ന പേരോടു കൂടിയ ആളാണ് പാഴ്‌സല്‍ സ്വീകരിച്ചതെന്നാണ് വിവരം. ഇയാള്‍ ലിയുവിന് അയച്ച പാര്‍സല്‍ തുറന്നു, ഐഫോണ്‍ 12 പ്രോ മാക്‌സ് ഹാന്‍ഡ്‌സെറ്റ് ഉള്ളില്‍ നിന്നും മോഷ്ടിക്കുകയും പകരം ഒരു തൈര് പെട്ടി ഉള്ളില്‍ വെക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 
ഐഫോണ്‍ 12 പ്രോ മാക്‌സിന് ഇന്ത്യയില്‍ ഏകദേശം 1, 29, 900 രൂപയാണ് വില. മൂന്നാം കക്ഷി വില്‍പ്പനക്കാരില്‍ നിന്ന് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇകൊമേഴ്‌സ് തട്ടിപ്പുകള്‍ അസാധാരണമല്ല. എന്നാലും, ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയെന്ന് ലിയു പറഞ്ഞതോടെയാണ് സംഭവം ഗുരുതരമയാത്. ഇതോടെ പ്രതിയെ പോലീസ് പൊക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തിടെ നടന്ന ഒരു ഇകൊമേഴ്‌സ് തട്ടിപ്പില്‍ ഡല്‍ഹി സ്വദേശി ആമസോണ്‍ വില്‍പ്പന സമയത്ത് 8000 രൂപ വിലമതിക്കുന്ന റെഡ്മി 8 എ ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണിന് ഓര്‍ഡര്‍ നല്‍കി, എന്നാല്‍ ഒരു ഫോണ്‍ ലഭിക്കുന്നതിന് പകരം ബോക്‌സിനുള്ളില്‍ 14 രൂപ വിലയുള്ള ഒരു സോപ്പ് ബാര്‍ ലഭിച്ചു.

Latest Videos

2020 നവംബറില്‍ ചൈനയില്‍ നടന്ന ഒരു പ്രത്യേക കേസില്‍, ഒരു ഡെലിവറിക്കാരന്‍ 12 ഐഫോണ്‍ പ്രോ മാക്‌സ് യൂണിറ്റുകളുമായി മുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ ആകെ മൂല്യം ഏകദേശം 20 ലക്ഷം രൂപയാണ്. പിന്നീട് ഇയാള്‍ അറസ്റ്റിലായി.

click me!