വാട്ട്സ്ആപ്പ് തിരിച്ചെത്തി; ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാം

By Web Team  |  First Published Oct 25, 2022, 2:35 PM IST

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്നമായി പറഞ്ഞത്.


ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള വ്യാപകമായി തന്നെ വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. എന്നാല്‍ പലയിടത്തും ഇപ്പോഴും വാട്ട്സ്ആപ്പ് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് എഎന്‍ഐ പറയുന്നത്. 

ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ  downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് അടുത്ത് സമയം എടുത്താണ് വാട്ട്സ്ആപ്പില്‍ പലര്‍ക്കും വീണ്ടും സന്ദേശം അയക്കാനും, സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞത്.

Latest Videos

undefined

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്നമായി പറഞ്ഞത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു. 

Partial restoration of WhatsApp services appears to have begun in some cities of India pic.twitter.com/85DYUxBz7N

— ANI (@ANI)

ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്‍റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം ഈ പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

അതേ സമയം ട്വിറ്ററില്‍ #WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്‍റിംഗായി കഴിഞ്ഞു. രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ സ്വന്തം ഫോണിന്‍റെ പ്രശ്നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകള്‍ വരുന്നുണ്ട്.

വിവാഹിതയായ സ്ത്രീയ്ക്ക് വാട്‌സാപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശം, സെക്സിന് ക്ഷണം; സൗദി പൗരന് ജയില്‍ശിക്ഷ

ശ്രദ്ധിക്കുക! ഈ ഫോണുകളിൽ വാട്സ് ആപ്പ് ലഭ്യമാകില്ല; മുന്നിലുള്ളത് ഒരു വഴി മാത്രം

click me!