പഴയ മെസേജ് നോക്കി ഇനി കഷ്ടപ്പെടേണ്ട, പുതിയ സെർച്ച് മാർഗം; വമ്പൻ മാറ്റവുമായി വാട്സാപ്പ് എത്തുന്നു, അറിയേണ്ടത്!

By Web Team  |  First Published Sep 12, 2022, 1:44 AM IST

ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം


ഇൻസ്റ്റന്റ് മെസെജിങ് ആപ്പായ വാട്സാപ്പ് അടുത്തിടെയായി സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പ്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.വാബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം. തീയതി തെരഞ്ഞെടുത്താൽ പിന്നെ അന്നെ ദിവസം വന്ന മെസെജുകളെല്ലാം കാണാനുമാകും.

നിലവില്‌‍ നേരത്തെ അയച്ച ഒരു ചാറ്റ് കണ്ടെത്തണമെങ്കിൽ പഴയ ചാറ്റ് സ്ക്രാൾ ചെയ്യണം. അതിനാണ് ഈ ഫീച്ചർ വരുന്നതോടെ അവസാനമാകുന്നത്. ഈ ഫീച്ചർ കൊണ്ടുവരാനുള്ള ശ്രമം രണ്ടു കൊല്ലം മുൻപേ ആരംഭിച്ചിരുന്നുവത്ര. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു നിർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ വാട്സാപ്പ്  ഫീച്ചർ  വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ അപ്‌ഡേറ്റിനൊപ്പം വാട്സാപ്പ്  ഈ ഫീച്ചർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മറ്റൊരു വാർത്തയിൽ, വാട്സാപ്പ് സർവേ എന്ന പുതിയ ഫീച്ചർ വാട്സാപ്പിൽ  പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.

Latest Videos

undefined

ട്വീറ്റ് എഡിറ്റ് ചെയ്യാം, പക്ഷെ നിശ്ചിത സമയത്തിനുള്ളിൽ, നിശ്ചിത തവണ മാത്രം, പുതിയ ട്വിറ്റർ അപ്ഡേറ്റ് അറിയാം

വാട്സാപ്പ് ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ വാബെറ്റ് ഇൻഫോ റിപ്പോർട്ട് ചെയ്തതുപോലെ, പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഉപയോക്താക്കളോട് ഫീഡ്‌ബാക്ക് ആവശ്യപ്പെട്ടേക്കാം. ആപ്പ് ഉപയോഗിക്കുന്ന സമയത്ത് തന്നെ. ഈ ഇൻ-ആപ്പ് സർവേകളിൽ പങ്കെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും മറ്റുമുള്ള അവരുടെ ഫീഡ്‌ബാക്ക് നൽകാനാകും. ഉപയോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്ക് സമർപ്പിക്കാനുള്ള ഇൻവിറ്റേഷനും ലഭിക്കും.ഇതിനായി വാട്സാപ്പ്  വെരിഫൈഡ് ചാറ്റ് കൊണ്ടുവരുമെന്ന് കാണിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. നിലവിൽ, ഉപയോക്താക്കൾക്ക് ഏതൊക്കെ തരത്തിലുള്ള സർവേകളിൽ പങ്കെടുക്കാൻ ആകുമെന്ന് വ്യക്തമല്ല. ഈ ഔദ്യോഗിക വാട്സാപ്പ് ചാറ്റിൽ നിന്നുള്ള ഇൻവിറ്റേഷൻ ഡിക്ലെയിൻ ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കും.

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, കൊണ്ടത് 12 കാരിക്ക്, തലയ്ക്ക് പരിക്കേറ്റ കീർത്തന ആശുപത്രിയിൽ ചികിത്സ തേടി

click me!