നേരത്തെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ 256 അംഗങ്ങളെ മാത്രമേ ചേർക്കാമായിരുന്നൊള്ളൂ. ഇനി ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെ വരെ ആഡ് ചെയ്യാം.
ദില്ലി: വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പതിവായി കേള്‍ക്കുന്ന പരാതിയാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യാത്തതെന്താ എന്നത്. ഈ ചോദ്യം കേള്‍ക്കാത്ത അഡ്മിന്‍മാരുണ്ടാകില്ല. അംഗങ്ങള്‍ കൂടുന്നതോടെ പലരും ഒന്നും രണ്ടും ഗ്രൂപ്പുകളുണ്ടാക്കി പരാതി പരിഹരിക്കാറാണ് പതിവ്. എന്നാലിതാ വാട്ട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. വാട്ട്സാപ്പ് (Whatsaap) ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് മെറ്റ. നേരത്തെ ഗ്രൂപ്പിൽ 256 അംഗങ്ങളെ മാത്രമേ ചേർക്കാമായിരുന്നൊള്ളൂ. ഇനി ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെ വരെ ആഡ് ചെയ്യാം.
വാട്ട്സാപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ഇത് ലഭ്യമായിട്ടുള്ളത്. കുറച്ചു കാലങ്ങളിലായി തുടർച്ചയായി നിരവധി ഫീച്ചറുകൾ വാട്ട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഈ ഫീച്ചറിനെ കുറിച്ച് മെറ്റ അനൗൺസ് ചെയ്തത്. 2 ജിബി വരെയുള്ള വാട്സാപ്പ് ഇമോജി റിയാക്ഷൻസ് അയയ്ക്കാനും പുതിയ ഫീച്ചർ വരുന്നതോടെ കഴിയും.
undefined
ഡീലിറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനുള്ള അൺഡു ഓപ്ഷനും വാട്സാപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതും ബീറ്റാ വേര്‍ഷനില്‍ പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ ഡീലിറ്റ് ഫോർ എവരിവണിനു പകരം ഡിലീറ്റ് ഫോർ മീ കൊടുത്തവരെ മെസേജ് തിരിച്ചെടുക്കാൻ ഈ ഓപ്ഷൻ സഹായിക്കും. ഈ ഓപ്ഷൻ വാട്ട്സാപ്പ് കൊണ്ടുവന്നിട്ടില്ല. ആൻഡ്രോയിഡ് ഫോണിലെ വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് ഇത് ഉടനെ ലഭ്യമാകില്ല. നേരത്തെ അയച്ച മെസെജുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More : Whatsapp : വാട്ട്സ്ആപ്പിലെ എപ്പോഴും പറ്റുന്ന 'ഏറ്റവും വലിയ അബദ്ധത്തിന്' പരിഹാരം
വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡ്, ഐഓഎസ് എന്നിവയിലെ വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് നിലവിൽ ഗ്രൂപ്പുകളിൽ 500ൽ അധികം അംഗങ്ങളെ ചേർക്കാനാകും. ചില ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനകമേ ഈ ഫീച്ചർ ലഭ്യമാകൂ. ഷെയർ ചെയ്യാൻ കഴിയുന്ന ഫയൽ സൈസിലും മെറ്റ മാറ്റം വരുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും സമാനമായി മെസേജുകൾക്ക് ഇമോജി റിയാക്ഷൻ എന്ന ഫീച്ചർ നേരത്തെ ഇവർ പുറത്തുവിട്ടിരുന്നു.
ഗ്രൂപ്പുകളിൽ കൂടുതൽ പേരെ ചേർക്കാനുള്ള ഓപ്ഷൻ സ്ഥാപനങ്ങൾ, കോളേജ് - സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക് പ്രയോജനപ്രദമാകും. ടെലിഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വാട്ട്സാപ്പ് ഏറെ പിന്നിലാണ്. ഒരു ടെലിഗ്രാം ഗ്രൂപ്പിൽ രണ്ടു ലക്ഷം പേരെ വരെ ചേർക്കാനാവും. വലിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലെ ബീറ്റ പതിപ്പായ 2.22.12.10-ലും ഐഓഎസിലും 22.12.0.70 പതിപ്പിലും വരുമെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്ട്സാപ്പ് പരിചയപ്പെടുത്തിയ പുതിയ ഫീച്ചറുകൾ എത്തും.