ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ക്രിയേറ്റ് ചെയ്യാമെന്ന് മെറ്റ; കിടിലന്‍ ഫീച്ചര്‍ വരുന്നു

By Web Team  |  First Published Jul 22, 2022, 1:15 AM IST

അവതാര്‍ സെക്ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് മെറ്റ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ  വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല.


മുംബൈ: ഫേസ്ബുക്കിലെ പോലെ വാട്ട്സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം. അവതാറുകള്‍ ചാറ്റുകളിലൂടെ ഇനി സ്റ്റിക്കറുകളായും ഷെയര്‍ ചെയ്യാം. വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അവതാറിന്റെ സെറ്റിങ്സ് കിട്ടുമെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളുടെ സമയത്ത് അവതാര്‍ ഉപയോഗിച്ച് മുഖം മറയ്ക്കാനുമാകും. 

ഭാവിയിലെ അപ്ഡേറ്റുകളില്‍ ഒന്നില്‍ ഇത് ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. അവതാര്‍ സെക്ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് മെറ്റ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ  വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 - ലാണ് അവതാറുകൾ ആദ്യം കണ്ടെത്തിയത്. വാട്ട്‌സ്ആപ്പിലെ അവതാർ വിഭാഗത്തിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചാണ് വിവരങ്ങള്‍ ഫീച്ചര്‍ ട്രാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. 

Latest Videos

undefined

ഉപയോക്താക്കൾക്ക് സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു കൂട്ടം അവതാറുകളെയും ഇതില്‍ കാണിക്കുന്നുണ്ട്. ലിംഗ -വര്‍ണ ഭേദമന്യേ ആകര്‍ഷകമായ അവതാറുകളാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്തുന്നതെന്ന് സ്ക്രീന്‍ഷോട്ട് സൂചിപ്പിക്കുന്നു. കൂടാതെ സ്ക്രീന്‍ഷോട്ടിലെ ചിത്രത്തിന് താഴെ, "നിങ്ങളുടെ അവതാർ സൃഷ്ടിക്കുക" എന്ന ഓപ്ഷനും ഉണ്ട്. സ്‌ക്രീൻഷോട്ടിൽ, “വാട്ട്‌സ്ആപ്പിൽ നിങ്ങളാകാനുള്ള ഒരു പുതിയ മാർഗം” എന്നൊരു ഓപ്ഷനും ചേര്‍ത്തിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ അവതാറുകൾ മെറ്റയുടെ തന്നെ സ്ഥാപനമായ ഫേസ്ബുക്കിൽ നിന്ന് എടുത്തതാണെന്ന് പറയപ്പെടുന്നു.

Read More : 'അഡ്മിന്‍മാര്‍ക്ക് ആശ്വാസം, ഇനി പരാതി കേള്‍ക്കണ്ട'; വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു

അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ആപ്പിലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് പെട്ടെന്ന് റിപ്ലേ നല്‍കുന്നതിനായി ഇമോജികളും വാട്ടസ്ആപ്പ് ഉടനെ അവതരിപ്പിക്കും. കൂടാതെ സ്റ്റാറ്റസില്‍ വോയിഡ് ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.16.10 -  ലാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.  വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് ഇനി ഇമോജി  റിയാക്ഷൻ നൽകാനുമാകും. 

ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ തന്നെ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. മെറ്റായുടെ ഉടമസ്ഥതയിലുള്ള തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്പ് അതിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ബീറ്റയ്‌ക്കായി അപ്‌ഡേറ്റ് ചെയ്‌ത ഗാലറി കാഴ്‌ചയും പുറത്തിറക്കുന്നതായി റിപ്പോർട്ട്. ഇന്‍സ്റ്റാഗ്രാമിലും ഈയിടയ്ക്കാണ് അവതാര്‍ അവതരിപ്പിച്ചത്.

click me!