മിസ് ക്രൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിൽ താമസിക്കുന്ന ഒരു യൂട്യൂബർക്ക് ഈ സന്ദേശത്തിന്റെ ഫ്രഞ്ച് വിവർത്തനം ലഭിച്ചുവെന്നും. അദ്ദേഹം ഞെട്ടിപ്പോയെന്ന് പറഞ്ഞതായുമാണ് ആർഎഫ്എ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദില്ലി: വീചാറ്റ് ഉപയോഗിക്കുന്നവരെ കെണിയിലാക്കി ആപ്പ്. ഉപയോക്താക്കളുടെ പേഴ്സണൽ ചാറ്റുകളും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയ്ക്ക് കൈമാറുമെന്ന മുന്നറിയിപ്പുമായി വീചാറ്റ് (WeChat) രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ ഡാറ്റകൾ ചൈനയ്ക്കുള്ളിലെ തന്നെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് വീചാറ്റ് പറയുന്നത്.
ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണിത്. സെപ്തംബർ ആറിനാണ് വീചാറ്റ് ഉപയോക്താക്കൾക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചത്. പേഴ്സണൽ വിവരങ്ങൾക്ക് പുറമെ ലൈക്കുകൾ, കമന്റുകൾ, ബ്രൗസിങ്, സേർച്ചിങ് ഹിസ്റ്ററി, കണ്ടന്റ് അപ്‌ലോഡുകൾ എന്നിവയും ചൈനീസ് സെർവറുകളിലേക്ക് മാറ്റപ്പെടും. ആർഎഫ്എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പ് ഉപയോഗം വീചാറ്റിന്റെ ലൈസൻസിംഗ് കരാറിനും സ്വകാര്യതാ നയത്തിനും വിധേയമാണെന്നും അറിയിപ്പിൽ ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്നുണ്ട്.
undefined
മിസ് ക്രൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിൽ താമസിക്കുന്ന ഒരു യൂട്യൂബർക്ക് ഈ സന്ദേശത്തിന്റെ ഫ്രഞ്ച് വിവർത്തനം ലഭിച്ചുവെന്നും. അദ്ദേഹം ഞെട്ടിപ്പോയെന്ന് പറഞ്ഞതായുമാണ് ആർഎഫ്എ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാകുകയാണെന്നും ക്രൂക്ക് പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ നീക്കം വലിയൊരു ശതമാനം ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും ബാധിക്കും."കഴിഞ്ഞ വർഷം വീചാറ്റ് തങ്ങളുടെ എല്ലാ വിദേശ ഉപയോക്താക്കളുമായും ചേർന്ന് ഇത് സംബന്ധിച്ച കരാറുകളിൽ വീണ്ടും ഒപ്പുവച്ചിരുന്നു. എന്നാൽ വൺ-ടു-വൺ ചാറ്റുകൾ ഒഴികെയുള്ള എല്ലാത്തിനും വീചാറ്റുകൾ പ്രോട്ടോക്കോളുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നാണ് ഉയരുന്ന വിമർശനം.
"നിങ്ങൾ എഴുതുന്നതെല്ലാം ഇപ്പോഴും (ചൈനീസ് അധികാരികൾക്ക്) ലഭ്യമാണ്, അതിനാൽ ഇത് അടിസ്ഥാനപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒന്നിനും മാറ്റം വന്നിട്ടില്ല" മറ്റൊരു വീചാറ്റ് ഉപയോക്താവായ ലിയു പറഞ്ഞു. "നിങ്ങൾ ഇപ്പോഴും ഒരു വീചാറ്റ് ഉപയോക്താവാണ്" എന്നും ലിയു ഓർമിപ്പിച്ചു.
മറ്റ് എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും പോലെ, ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ (സിസിപി) സഹായിക്കുന്നതിന് വീചാറ്റിന്റെ മാതൃ കമ്പനിയായ ടെൻസെന്റ് ഇതിനകം തയ്യാറായെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമ പണ്ഡിതനായ ടെങ് ബിയാവോ പറഞ്ഞു.
യൂട്യൂബ് ഇന്ത്യയിൽ നിന്ന് റിമൂവ് ചെയ്തത് ലക്ഷക്കണക്കിന് വീഡിയോകൾ, കാരണമിതാണ്!
ഇന്ത്യയിലെ ഐഫോണ്‍ വില വച്ചു നോക്കിയാല്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!