Apple's Next Launch : ആപ്പിള്‍ ഈ മാസം ഒരു സ്പ്രിംഗ് ഇവന്റ് നടത്തുമെന്ന് അഭ്യൂഹമുണ്ട്, അവിടെ കമ്പനി 5ജി പിന്തുണയോടെ ഒരു പുതിയ ഐഫോണ്‍ എസ്ഇ ഒരു പുതിയ ഐപാഡ് എയര്‍ പുതിയ മാക്ക് കമ്പ്യൂട്ടറുകള്‍ എന്നിവ പുറത്തിറക്കിയേക്കാം.
ആപ്പിള്‍ ഈ മാസാവസാനം ഒരു ഇവന്റ് (Apple's Next Launch Event) ഹോസ്റ്റുചെയ്യുമെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അവിടെ കമ്പനി പുതിയ ഐഫോണ്‍ എസ്ഇ 3 (Apple IPhone SE 3) ലോഞ്ച് ചെയ്തേക്കാമെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വീണ്ടും നീണ്ടേക്കുമെന്ന സൂചന പുറത്തു വരാന്‍ തുടങ്ങിയതോടെ പലരും ആപ്പിളില്‍ (Apple) നിന്നുള്ള മാര്‍ച്ച് ഇവന്റിനെക്കുറിച്ച് സിരിയോട് ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് അടുത്ത ഇവന്റിനെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല.
ചോദ്യത്തിന് കിട്ടിയ മറുപടി ഇങ്ങനെ, 'നിങ്ങള്‍ക്ക് തിരക്കുകൂട്ടാന്‍ കഴിയില്ല. ഇല്ല, കാത്തിരിക്കേണ്ടി വരും.' സിരിയോട് വീണ്ടും ചോദിച്ചു, 'എപ്പോഴാണ് അടുത്ത ആപ്പിള്‍ ഇവന്റ്?' ഇതിന്, സിരി ആപ്പിളിന്റെ വെബ്സൈറ്റിലേക്ക് നയിച്ചു, ''നിങ്ങള്‍ക്ക് ആപ്പിള്‍ ഡോട്ട് കോമില് ആപ്പിള്‍ ഇവന്റുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭിക്കും. കഴിഞ്ഞ വര്‍ഷം, കമ്പനി എംഐ പവര്‍ഡ് ഐപാഡ് പ്രോയും ഒരു പുതിയ ഐമാക്കും പുറത്തിറക്കിയ ആപ്പിള്‍ സ്ട്രോങ്ങ് ഇവന്റിനെ പരാമര്‍ശിക്കുന്നു.
undefined
ആപ്പിള്‍ ഈ മാസം ഒരു സ്പ്രിംഗ് ഇവന്റ് നടത്തുമെന്ന് അഭ്യൂഹമുണ്ട്, അവിടെ കമ്പനി 5ജി പിന്തുണയോടെ ഒരു പുതിയ ഐഫോണ്‍ എസ്ഇ ഒരു പുതിയ ഐപാഡ് എയര്‍ പുതിയ മാക്ക് കമ്പ്യൂട്ടറുകള്‍ എന്നിവ പുറത്തിറക്കിയേക്കാം.
ആപ്പിള്‍ ഇവന്റ് മാര്‍ച്ച് 8 ന് നടന്നേക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു, എന്നാല്‍ റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം കാരണം ആപ്പിള്‍ ഇവന്റ് നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. രാജ്യത്തിന്റെ സൈനിക നടപടിക്കും ഉക്രെയ്നിലെ അധിനിവേശത്തിനും മറുപടിയായി റഷ്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നതായി ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉക്രേനിയന്‍ ഉപപ്രധാനമന്ത്രി ടിം കുക്കിന് അയച്ച തുറന്ന കത്തില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പന റഷ്യയില്‍ നിര്‍ത്താന്‍ ആപ്പിളിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 2020-ന് വെറും 22,000 രൂപ വില? സത്യമോ മിഥ്യയോ?
ആപ്പിള്‍ 2022 മാര്‍ച്ചില്‍ ഐഫോണ്‍ എസ്ഇ 3 (Apple iPhone SE 3) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ റിപ്പോര്‍ട്ട് സ്മാര്‍ട്ട്ഫോണിന്റെ വിലയെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങള്‍ പങ്കിട്ടു. വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 2022-ന്റെ പ്രാരംഭ വില 300 ഡോളര്‍ (ഏകദേശം 22,000 രൂപ) ആയിരിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്‍ പങ്കുവെച്ചു. ഐഫോണ്‍ എസ്ഇ 3 ന്റെ വില (Apple iPhone SE 3 Price) ഐഫോണ്‍ എസ്ഇ 2020-നേക്കാള്‍ കുറവായതിനാല്‍ ഇത് ആശ്ചര്യകരമാണ്. മികച്ച പ്രോസസ്സര്‍, 5ജി പിന്തുണ, മികച്ച ബാറ്ററി ലൈഫ് എന്നിവയോടെയാണ് ഐഫോണ്‍ എസ്ഇ 3 വരുന്നത്.
മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്റെ അഭിപ്രായത്തില്‍, ഐഫോണ്‍ എസ്ഇ 3 ആപ്പിളിനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും വാങ്ങാനാവുന്ന വിലയില്‍ വരാം. സ്മാര്‍ട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിനായിരിക്കും ഈ വില. ഇത് അല്‍പ്പം അയഥാര്‍ത്ഥമാണ്, കാരണം ഐഫോണ്‍ എസ്ഇ 2020-ന് ഐഫോണ്‍ എസ്ഇ 3-നേക്കാള്‍ വില കൂടുതലാണ്. കൂടാതെ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 ല്‍ മികച്ച പ്രോസസ്സറും മികച്ച ക്യാമറകളും എന്നാല്‍ അതേ പഴയ രൂപകല്‍പ്പനയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ എസ്ഇ -യിലുള്ള 4.7 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ എസ്ഇ 3ല്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ചോര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു. ഇത് ഐഫോണ്‍ 13 ന് കരുത്ത് നല്കുന്ന എ15 ബയോണിക് ചിപ്സെറ്റാണ് നല്‍കുന്നത്. . അങ്ങനെ, ഇതിന് 5ജി പിന്തുണ ലഭിക്കും. ആപ്പിള്‍ റാം 4 ജിബിയിലേക്കും 256 ജിബി സ്റ്റോറേജിലേക്കും ഉയര്‍ത്തിയേക്കാം. അതിന്റെ മുന്‍ഗാമിയായ പോലെ, പിന്നില്‍ ഒരു 12-മെഗാപിക്സല്‍ ക്യാമറ ഈ ഫോണും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്‍വശത്ത്, 8-മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, 1821 എംഎഎച്ച് ബാറ്ററിയാണ് അവതരിപ്പിക്കുന്നത്, എന്നാല്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫാണേ്രത ഇത് നല്‍കുന്നത്. മാര്‍ച്ചിലോ ഏപ്രിലിലോ നടക്കാനിരിക്കുന്ന ആപ്പിളിന്റെ സ്പ്രിംഗ് ഇവന്റില്‍ ഐഫോണ്‍ എസ്ഇ 3 പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇത് ഇന്ത്യയില്‍ എത്തും. മുമ്പ്, ഐഫോണ്‍ എസ്ഇ 3ന് ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വിലയുണ്ടാകുമെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ആപ്പിള്‍ ഇതുവരെ ഐഫോണ്‍ എസ്ഇ 3 2020 ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന് പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്റെ ലാഭ വിഹിതത്തില്‍ അടുത്തിടെ ഇടിവ് സംഭവിച്ചതായി വിപണിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു.