2 ലക്ഷം രൂപയുടെ ഗ്രാഫിക്‌സ് കാര്‍ഡ് ഓണ്‍ലൈനിലൂടെ ഓര്‍ഡർ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണുവാണ് ആമസോൺ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
കല്‍പ്പറ്റ: ഓണ്‍ലൈൻ വ്യാപര ശൃംഖലയായ ആമസോണ്‍ വഴി 2 ലക്ഷം രൂപയുടെ ഗ്രാഫിക്‌സ് കാര്‍ഡ് (Graphic Card) ഓര്‍ഡർ ചെയ്ത വയനാട് (Wayanad) സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ (Amazon) നല്‍കുന്ന വിശദീകരണം. എന്നാൽ തനിക്ക് ഉത്പന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബര്‍ പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി.
2 ലക്ഷം രൂപയുടെ ഗ്രാഫിക്‌സ് കാര്‍ഡ് ഓണ്‍ലൈനിലൂടെ ഓര്‍ഡർ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണുവാണ് ആമസോൺ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓര്‍ഡർ ചെയ്ത ഗ്രാഫിക്സ് കാര്‍ഡ് ലഭിക്കാൻ വൈകിയപ്പോൾ കസ്റ്റമർ കെയറില്‍വിളിച്ചു.
undefined
ഉടന്‍ തന്നെ ലഭിക്കുമെന്ന് കന്പനി മറുപടി നല്‍കി. ആദ്യം ഡിടിഡിസി ക്വറിയര്‍ കന്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുൻപ് ഓര്‍ഡർ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോള്‍ കന്പനിക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു.
വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടൻ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് ഗ്രാഫിക് ഡിസൈനറായ വിഷ്ണു വക്കീൽ നോട്ടീസ് അയച്ചു.