12 കാരിക്ക് രക്ഷകനായി വാച്ച് ; ഹീറോയായി ആപ്പിൾ

By Web Team  |  First Published Oct 23, 2022, 12:17 AM IST

12 വയസുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിൾ വാച്ചിന്. യുഎസിൽ ക്യാൻസർ ബാധിതയായ 12 വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ബഹുമതിയാണ്  ആപ്പിൾ വാച്ചിനുള്ളത്. വാച്ച് മുന്നറിയിപ്പ് നൽകിയതുകൊണ്ട് തക്കസമയത്ത് ചികിത്സ തേടാനായി


12 വയസുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിൾ വാച്ചിന്. യുഎസിൽ ക്യാൻസർ ബാധിതയായ 12 വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ബഹുമതിയാണ്  ആപ്പിൾ വാച്ചിനുള്ളത്. വാച്ച് മുന്നറിയിപ്പ് നൽകിയതുകൊണ്ട് തക്കസമയത്ത് ചികിത്സ തേടാനായി. ഫോണുകൾ ആക്സസ് ചെയ്യാനും അടിയന്തിര സേവനങ്ങളുമായും  ഉപയോക്താവിന് ബന്ധപ്പെടാൻ കഴിയാതെ വരുന്ന സമയത്ത് തക്ക സമയത്ത് വൈദ്യസഹായം നൽകുന്ന കാര്യത്തിൽ ആപ്പിൾ വാച്ച് എന്നും മുന്നിലാണ്. 

ഇസിജി, ഹൃദയമിടിപ്പ് നിരക്ക് പോലുള്ള പാരാമീറ്ററുകൾ നിരീക്ഷിക്കുന്ന സെൻസറുകൾ ഉപയോഗിച്ച് നിരവധി ഉപയോക്താക്കളെ അവരുടെ ആരോഗ്യത്തിലെ ചില അസാധാരണതകൾ കണ്ടെത്താൻ ഈ വാച്ച് സഹായിച്ചിട്ടുണ്ട്. ഡെട്രോയിറ്റ് അവറിന്റെ റിപ്പോർട്ട് അനുസരിച്ച്, 12 വയസ്സുള്ള ഇമാനി മൈൽസിന്റെ ആപ്പിൾ വാച്ച് അവളുടെ അമ്മ ജെസ്സിക്ക കിച്ചൻ ശ്രദ്ധിച്ചത്  ഉയർന്ന ഹൃദയമിടിപ്പിന്റെ സൂചനയായുള്ള അലേർട്ടുകൾ കാരണമാണ്. 

Latest Videos

undefined

ഉടൻ തന്നെ മൈൽസിനെ ആശുപത്രിയിൽ കൊണ്ടുപോയി. ഏത് ആപ്പിൾ വാച്ച് മോഡലാണ് കുട്ടി ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഡോക്‌ടർമാർ ട്യൂമർ നീക്കം ചെയ്‌തെങ്കിലും 12 വയസ്സുകാരിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ ഇതിനകം പടർന്നിട്ടുണ്ട് എന്നാണ് സൂചന. സി എസ് മോട്ടിന്റെ  ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച്  നടത്തിയ മൈൽസിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. അവൾ വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്.

Read more: ആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍.!

2020-ൽ,  ആപ്പിൾ വാച്ച് 25 വയസ്സുകാരന് ഇതുപോലെ മുന്നറിയിപ്പ് നൽകിയിരുന്നു.  മിനിറ്റിൽ 210 ആയി ഹൃദയമിടിപ്പ് ഉയർന്നതാണ് മുന്നറിയിപ്പിന് കാരണം. .2021 മാർച്ചിൽ 58 കാരനായ മുൻ അത്‌ലറ്റ് ബോബ് മാർച്ചിന് തന്റെ കാർഡിയാക് ആർറിഥ്മിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഉടൻ ഷെഡ്യൂൾ ചെയ്യാൻ സഹായിച്ചതായും ആപ്പിൾ പറഞ്ഞിരുന്നു.  പതിനേഴാം വിവാഹ വാർഷികത്തിൽ ഭാര്യ ലോറിയാണ് മാർച്ചിന് ആപ്പിൾ വാച്ച് സമ്മാനിച്ചത്.

click me!