മൊബൈല്‍ താരീഫ് കുത്തനെ കൂടും; ഡിസംബര്‍ മുതല്‍ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.!

By Web Team  |  First Published Nov 18, 2020, 8:11 AM IST

'ഡാറ്റാ നിരക്കിനായി നടക്കുന്ന ആലോചനകള്‍ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ആരെയും തടയുന്നില്ല, എന്നാല്‍ താരിഫ് വര്‍ദ്ധന തീരുമാനം വളരെ അകലെയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും,' വി എംഡി രവീന്ദര്‍ തക്കര്‍ പറഞ്ഞു. 


ദില്ലി: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി നിരക്ക് കൂട്ടാനൊരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ അതിന്റെ താരിഫ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഡേറ്റ തറവില നിശ്ചയിക്കാന്‍ റെഗുലേറ്ററിനായി ടെല്‍കോകള്‍ കാത്തിരിക്കുമ്പോഴും കമ്പനി താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറോടെ ഇത് സംഭവിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിലനില്‍ക്കാന്‍ താരിഫ് വര്‍ദ്ധനവ്, സര്‍ക്കാര്‍ പിന്തുണ, ധനസമാഹരണം എന്നിവ ആവശ്യമാണെന്ന് വി വക്താക്കള്‍ പറയുന്നു.

'ഡാറ്റാ നിരക്കിനായി നടക്കുന്ന ആലോചനകള്‍ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ആരെയും തടയുന്നില്ല, എന്നാല്‍ താരിഫ് വര്‍ദ്ധന തീരുമാനം വളരെ അകലെയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും,' വി എംഡി രവീന്ദര്‍ തക്കര്‍ പറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8 ദശലക്ഷം ഉപയോക്താക്കളെ വി നഷ്ടപ്പെടുത്തിയിരുന്നു. അതു കൊണ്ടു തന്നെ, താരിഫ് 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എയര്‍ടെല്ലിന്റെ 14 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ 7 ദശലക്ഷം വരിക്കാരെ പുതിയതായി ചേര്‍ത്തു. കമ്പനി ആദ്യമായി നിരക്ക് വര്‍ദ്ധനവ് നടപ്പാക്കില്ലെന്നും മറ്റ് കമ്പനികള്‍ മാറ്റം വരുത്തിയാല്‍ ഉടന്‍ തന്നെ ഇത് ചെയ്യുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റാല്‍ പറഞ്ഞതിനാല്‍ എയര്‍ടെല്ലും നിരക്ക് വര്‍ദ്ധനവ് പിന്തുടരാന്‍ സാധ്യതയുണ്ട്.

Latest Videos

undefined

നിലവിലെ താരിഫ് സുസ്ഥിരമല്ലെന്നും നിരക്ക് വര്‍ദ്ധനവിന് ഉപയോക്താക്കള്‍ തയ്യാറാകണമെന്നും എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തല്‍ നേരത്തെ പറഞ്ഞിരുന്നു. 'ഒന്നുകില്‍ നിങ്ങള്‍ ഈ വിലനിലവാരത്തില്‍ പ്രതിമാസം 1.6 ജിബി ശേഷി ഉപയോഗിക്കുക അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകുക. യുഎസിനെയോ യൂറോപ്പിനെയോ പോലെ 50-60 ഡോളര്‍ (ഏകദേശം 3,700 രൂപ 4,400 രൂപ) ഞങ്ങള്‍ക്ക് ആവശ്യമില്ല, എന്നാല്‍ തീര്‍ച്ചയായും, പ്രതിമാസം 16 ജിബിക്ക് 2 ഡോളര്‍ (ഏകദേശം 160 രൂപ) പറ്റില്ല, 'മിത്തല്‍ പറഞ്ഞു.

എയര്‍ടെല്‍ ഉപയോക്താക്കള്‍ അടിസ്ഥാന വിലയായി 100 രൂപയെങ്കിലും നല്‍കേണ്ടിവരുമെന്നും മിത്തല്‍ പറഞ്ഞു. നിലവില്‍ എയര്‍ടെല്ലിന്റെ അടിസ്ഥാന പ്ലാനുകളുടെ വില 45 രൂപയാണ്. 160 ജിബിക്ക് 16 ജിബി ഡാറ്റ ഉപഭോഗം എന്നും മിത്തല്‍ വിളിക്കുന്നു. എയര്‍ടെല്‍, വി, ജിയോ എന്നീ മൂന്ന് ടെല്‍കോകള്‍ 2016 ഡിസംബറില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രവേശിച്ചതിനുശേഷം ആദ്യമായി താരിഫ് നിരക്ക് വര്‍ദ്ധിപ്പിച്ചു. വോഡഫോണ്‍ ആദ്യമായി ഇത് ചെയ്യുകയും താരിഫ് നിരക്ക് 14 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

click me!