10 മിനിറ്റിനുള്ളില്‍ ഭക്ഷണ ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യും; സൊമാറ്റോ പുതിയ ലെവലിലേക്ക്

By Web Team  |  First Published Mar 23, 2022, 7:55 AM IST

10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഒരു കമ്പനി അവകാശപ്പെടുന്നത് ഇതാദ്യമാണ്.


രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ (Zomato), ഭക്ഷണപ്രിയര്‍ക്കായി 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചു. സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് ഈ ദ്രുത ഡെലിവറി സേവനം ( Zomato Instant service) പ്രഖ്യാപിച്ചത്. വിവിധ ടെക് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള 10 മിനിറ്റ് ഗ്രോസറി ഡെലിവറി സേവനങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍, വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഒരു കമ്പനി അവകാശപ്പെടുന്നത് ഇതാദ്യമാണ്.

ഒരു ഔദ്യോഗിക ബ്ലോഗ്പോസ്റ്റില്‍, ഗോയല്‍ കുറിച്ചു, ''ബ്ലിങ്കിറ്റിന്റെ (ദ്രുത വാണിജ്യ മേഖലയില്‍ സൊമാറ്റോയുടെ നിക്ഷേപങ്ങളിലൊന്ന്) പതിവ് ഉപഭോക്താവായതിന് ശേഷം എനിക്കും അത് തോന്നിത്തുടങ്ങി. സൊമാറ്റോയുടെ 30 മിനിറ്റ് ശരാശരി ഡെലിവറി സമയം വളരെ ചെറിയതാണ്, അത് ഉടന്‍ തന്നെ കാലഹരണപ്പെടും. ഞങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍, മറ്റൊരാള്‍ ചെയ്യും. ടെക് വ്യവസായത്തില്‍ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം നവീകരിക്കുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുക എന്നതാണ്. ഇവിടെ ഞങ്ങള്‍ ഞങ്ങളുടെ 10 മിനിറ്റ് ഫുഡ് ഡെലിവറി വാഗ്ദാനം ചെയ്യുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

സൊമാറ്റോ മൊബൈല്‍ ആപ്പില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് 'വേഗത്തിലുള്ള ഡെലിവറി സമയത്തിനനുസരിച്ച് റെസ്റ്റോറന്റുകള്‍ തരംതിരിക്കുക' എന്നും ഗോയല്‍ എടുത്തുപറഞ്ഞു.

ഈ ദ്രുത ഡെലിവറി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ചതാണ്, എന്നാല്‍ ഡെലിവറി ഏജന്റുമാര്‍ക്ക് അത്രയൊന്നും അല്ല എന്നതാണ് സത്യം. 10 മിനിറ്റ് ഗ്രോസറി ഡെലിവറി സേവനം രാജ്യത്ത് ശക്തിപ്രാപിച്ചതിനുശേഷം, ഡെലിവറി ഏജന്റുമാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിവിധ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഭക്ഷണം വേഗത്തില്‍ എത്തിക്കാന്‍ സൊമാറ്റോ ഡെലിവറി പങ്കാളികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് ഗോയല്‍ വ്യക്തമാക്കി. ഈ സേവനത്തിന്റെ റിലീസിനായി, അടുത്ത മാസം മുതല്‍ ഗുരുഗ്രാമിലെ നാല് സ്റ്റേഷനുകളില്‍ സൊമാറ്റോ ഇന്‍സ്റ്റന്റ് ആരംഭിക്കും. റോള്‍ഔട്ട് ടൈംലൈനിനെക്കുറിച്ച് കമ്പനി ഇതുവരെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

സൊമാറ്റോ ഇന്‍സ്റ്റന്റ് വിജയിക്കുകയാണെങ്കില്‍, സ്വിഗ്ഗി പോലുള്ള എതിരാളികള്‍ക്ക് അതൊരു തിരിച്ചടിയായിരിക്കും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും സമീപഭാവിയില്‍ സമാനമായ ക്വിക്ക് ഫുഡ് ഡെലിവറി സേവനങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചതിന് ശേഷം, സൊമാറ്റോ ബ്ലിങ്കിറ്റില്‍ (മുമ്പ് ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്നു) നിക്ഷേപം നടത്തി. മറ്റൊരു 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനമായ Blinkit, 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനത്തിന് രാജ്യവ്യാപകമായി ജനപ്രീതി നേടിയിട്ടുണ്ട്. എങ്കിലും ഈ സേവനത്തിന് അധികമായി പണം മുടക്കേണ്ടി വരും.

click me!