വാച്ചിന് ഓഡര്‍ ചെയ്തു, ലഭിച്ചത് ചാണക കട്ടകള്‍; ഇത്തരം സംഭവത്തില്‍ അറിയേണ്ടത് ഒബിഡി പോളിസി.!

By Web Team  |  First Published Oct 12, 2022, 3:56 PM IST

അതേ സമയം ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഓപ്പൺ ബോക്‌സ് ഡെലിവറി പോളിസി സംബന്ധിച്ച് വാച്ച് വാങ്ങിയ നീലത്തിന് അറിയുമായിരുന്നോ എന്ന് വാര്‍ത്തയില്‍ വ്യക്തമല്ല. 


കൗശാംബി: ഉത്തര്‍പ്രദേശില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ വാച്ചിന് ഓഡര്‍ ചെയ്തു, ലഭിച്ചത് ചാണക കട്ടകള്‍.  യുപിയിലെ കൗശാംബി ജില്ലയിൽ നിന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ യുവതി പറ്റിക്കപ്പെട്ട വാര്‍ത്ത വരുന്നത്. കസെൻഡ ഗ്രാമത്തിലെ നീലം യാദവ് ബിഗ് ബില്യൺ ഡേയ്‌സിലാണ് വാച്ചിന് ഓർഡർ നൽകിയത്.

നവഭാരത് ടൈംസ് റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 28 ന് യുവതി വാച്ച് ഓർഡർ ചെയ്തു. 1,304 രൂപയായിരുന്നു വാച്ചിന്‍റെ. ഒൻപത് ദിവസത്തിന് ശേഷം ഒക്ടോബർ 7 ന് വാച്ച് എത്തി എത്തി. 

Latest Videos

undefined

എന്നാല്‍ പെട്ടി തുറന്നിരുന്നില്ല. അതേ സമയം യുവതിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വന്ന ബോക്സ് പരിശോധിച്ചു. റിസ്റ്റ് വാച്ച് ആണെന്ന് കരുതി പരിശോധിച്ചപ്പോൾ, ഫ്ലിപ്പ്കാർട്ട് ഡെലിവറി ഏജന്റ് തന്‍റെ സഹോദരിക്ക് 4 ചെറിയ ചാണക കട്ടകള്‍ അടങ്ങിയ ഒരു പാക്കറ്റ് നൽകിയത് എന്ന് സോഹദരന്‍ മനസിലാക്കി. 

വാച്ചിന് പകരം ചാണകകട്ട ലഭിച്ചത് ആ ഇടത്തരം കുടുംബത്തിൽ വലിയ കോളിളക്കമുണ്ടാക്കുകയും. യുവതിയുടെ സഹോദരൻ ഉടന്‍ തന്നെ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും സാധനം എത്തിച്ച ഡെലിവറി ബോയിയെ വിളിച്ച ശേഷം അയാളെ ചൈൽ ടൗണില്‍ വച്ച് കണ്ടു.  ഡെലിവറി ബോയി പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും തെറ്റായി വിതരണം ചെയ്ത ചാണക കട്ട പാക്കറ്റ് തിരിച്ചെടുക്കുകയും ചെയ്തു.

അതേ സമയം ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഓപ്പൺ ബോക്‌സ് ഡെലിവറി പോളിസി സംബന്ധിച്ച് വാച്ച് വാങ്ങിയ നീലത്തിന് അറിയുമായിരുന്നോ എന്ന് വാര്‍ത്തയില്‍ വ്യക്തമല്ല. വാങ്ങുന്നയാളുടെ സാന്നിധ്യത്തില്‍ വരുന്ന പാക്കറ്റ് പൊളിച്ച് സാധനത്തിന് പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് ഈ പോളിസി പറയുന്നത്. തുടര്‍ന്ന് മാത്രമേ ഡെലിവറി ഒടിപി നല്‍കാന്‍ പാടുള്ളൂ എന്നാണ് ഈ പോളിസി പറയുന്നത്. 

ഫ്ലിപ്പ്കാര്‍ട്ടില്‍ ഓഡര്‍ ചെയ്തത് ഐഫോണ്‍ 13, കിട്ടിയത് ഐഫോണ്‍ 14; സംഭവിച്ചത് ഇതോ.!

 

click me!