കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏറ്റവും വേഗത്തില്‍ പ്രതികരിച്ച കമ്പനിയാണ് ട്വിറ്റര്‍, ഞങ്ങള്‍ തങ്ങളുടെ ജീവനക്കാരെ അതിവേഗം തന്നെ വീടുകളില്‍ നിന്നും ജോലി ചെയ്യാവുന്ന രീതിയിലേക്ക് മാറ്റി.
ന്യൂയോര്‍ക്ക്: കൊവിഡ് ബാധയെ തുടര്‍ന്ന് പൂട്ടിയ ഓഫീസുകള്‍ സെപ്തംബര്‍ മാസത്തിന് മുന്‍പ് തുറന്നേക്കുമെന്ന് ട്വിറ്റര്‍. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചാലും ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകുമെന്നാണ് ഇതിനൊപ്പം മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ പറയുന്നത്. കമ്പനിയുടെ നയം അതിനനുസരിച്ചു മാറ്റിയതായി ട്വിറ്റെർ അറിയിച്ചു. ഓഫീസുകള്‍ തുറന്നാലും ജോലി ഓഫീസിൽ വന്നു വേണോ വീട്ടിലിരുന്നു മതിയോ എന്ന ജീവനക്കാർക്ക് തീരുമാനിക്കാമെന്ന് ട്വിറ്റര്‍ പറയുന്നു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏറ്റവും വേഗത്തില്‍ പ്രതികരിച്ച കമ്പനിയാണ് ട്വിറ്റര്‍, ഞങ്ങള്‍ തങ്ങളുടെ ജീവനക്കാരെ അതിവേഗം തന്നെ വീടുകളില്‍ നിന്നും ജോലി ചെയ്യാവുന്ന രീതിയിലേക്ക് മാറ്റി. എവിടെ നിന്നും ജോലി ചെയ്യാവുന്ന രീതിയിലേക്ക് ജീവനക്കാരെ വിന്യസിക്കാന്‍ കഴിഞ്ഞു- ട്വിറ്റര്‍ വക്താവ് പറഞ്ഞു.
undefined
കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്ററിന്‍റെ പ്രവര്‍ത്തനം നടക്കുന്നത് പലസ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഈ സിസ്റ്റത്തിലൂടെയാണ്. ഈ രീതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള സ്വതന്ത്ര്യം ട്വിറ്റര്‍ തുടര്‍ന്നും നല്‍കുമെന്ന് ട്വിറ്റര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഓഫീസുകള്‍ തുറക്കാന്‍ തന്നെയാണ് തീരുമാനം. ജോലിക്കാര്‍ തിരിച്ചെത്തിയാല്‍ ആ സ്പൈസ് അവര്‍ക്കുള്ളതാണ്. എന്നാല്‍ പൂര്‍ണ്ണമായും മുന്‍പ് എങ്ങനെ പ്രവര്‍ത്തിച്ചോ ആ രീതിയില്‍ ആയിരിക്കില്ല ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നും ട്വിറ്റര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനം വരെ വീട്ടിലിരുന്നുള്ള ജോലികള്‍ തുടരാന്‍ ജോലിക്കാര്‍ക്ക് ഗൂഗിളും, ഫേസ്ബുക്കും നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ വിശദീകരണം.