ട്വിറ്ററില്‍ പിരിച്ചുവിട്ടത് 50 ശതമാനം ജീവനക്കാരെ; പിരിച്ചുവിടലിന് മസ്കിന്‍റെ ന്യായീകരണം ഇങ്ങനെ

By Web Team  |  First Published Nov 5, 2022, 4:31 PM IST

വെള്ളിയാഴ്ച എന്തുകൊണ്ടാണ് താന്‍ ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന കാര്യം മസ്ക് വ്യക്തമാക്കിയിരുന്നു.


സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം. 

പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്പനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്പനിക്ക് പുറത്തായി എന്നാണ് വിവരം.  ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

Latest Videos

undefined

വെള്ളിയാഴ്ച എന്തുകൊണ്ടാണ് താന്‍ ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന കാര്യം മസ്ക് വ്യക്തമാക്കിയിരുന്നു.  ഇത്തരത്തില്‍ ഒരു ജീവനക്കാരെ കുറയ്ക്കല്‍ അല്ലാതെ വഴിയില്ല. നിർഭാഗ്യവശാൽ കമ്പനിക്ക് പ്രതിദിനം 40 ലക്ഷം ഡോളര്‍ നഷ്‌ടമാകുന്നുണ്ട്. അത് ഒഴിവാക്കാതെ മറ്റ് വഴികളൊന്നുമില്ല -മസ്ക് ട്വീറ്റ് ചെയ്തു.

അതേ സമയം പിരിച്ചുവിടല്‍ പ്രക്രിയ തീര്‍ത്തും നാടകീയമായിരുന്നു എന്നാണ് വിവരം. ഏതൊക്കെ ജീവനക്കാരെ പിരിച്ചുവിടും എന്നത് സംബന്ധിച്ച ഒരു സൂചനയും നല്‍കാതെ ലോകത്ത് വിവിധ ഭാഗത്തുള്ള ട്വിറ്റര്‍ ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചിട്ട് ജീവനക്കാരോട് വീട്ടില്‍ ഇ-മെയിലിനായി കാത്തിരിക്കാനാണ് നിര്‍ദേശം വന്നത്. 

നേരത്തെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സി ഇ ഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. 

ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സി ഇ ഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ സ്ഥാനം തെറിച്ചത്. 

പരാഗ് അഗർവാളിനൊപ്പം ഫിനാൻസ് ചീഫ് നെഡ് സെഗാൾ, സീനിയർ ലീഗൽ സ്റ്റാഫർമാരായ വിജയ ഗാഡ്‌ഡെ, സീൻ എഡ്‌ജെറ്റ് എന്നിവരെയും മസ്‌ക് ആദ്യം തന്നെ പുറത്താക്കിയിരുന്നു.

മസ്ക് ചുമതലയേറ്റതിന് പിന്നാലെ കൂട്ടപ്പിരിച്ച് വിടല്‍; ജോലി നഷ്ടമായവരില്‍ എട്ട് മാസം ഗര്‍ഭിണിയും

എന്ത് കൊണ്ട് 'ബ്ലൂടിക്കിന്' പണം വാങ്ങുന്നു; ഒരു ഉപയോക്താവിന്‍റെ കണ്ടെത്തല്‍ കറക്ടെന്ന് മസ്ക്

click me!