കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് ജിയോ; 'വി'ക്കും ബിഎസ്എന്‍എല്ലിനും കനത്ത നഷ്ടം

By Web Team  |  First Published Jul 24, 2022, 2:51 AM IST

ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ അവസാനം  1,14.26 കോടിയായിരുന്നു കണക്ക്. മേയ് അവസാനത്തോടെ ഇത്  1,14.55 കോടിയായി മാറി. 


ദില്ലി: പുതിയ വരിക്കാരുമായി ജിയോ മുന്നോട്ട്. രാജ്യത്തെ ടെലികോം വിപണിയില്‍ തന്നെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

കഴി‍ഞ്ഞ ദിവസമാണ് ട്രായി റിപ്പോര്‍ട്ട് വിട്ടത്. ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ 10.2 ലക്ഷം വരിക്കാരെ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.  പക്ഷേ ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയയ്ക്കും  വന്‍ നഷ്ടമുണ്ടായതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.7.59 ലക്ഷം വരിക്കാരെയാണ് വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായിരിക്കുന്നത്. 5.31 ലക്ഷം വരിക്കാരാണ്  ബിഎസ്എൻഎല്ലിനെ വിട്ടുപോയിരിക്കുന്നത്.

Latest Videos

undefined

ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ അവസാനം  1,14.26 കോടിയായിരുന്നു കണക്ക്. മേയ് അവസാനത്തോടെ ഇത്  1,14.55 കോടിയായി മാറി. അതായത് 0.25 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 35.69 ശതമാനം ജിയോ നേടി.  31.62 ശതമാനമാണ്  എയർടെൽ സ്വന്തമാക്കിയിരിക്കുന്നത്. വോഡഫോൺ ഐഡിയയ്ക്ക് വിപണി വിഹിതത്തിന്റെ 22.56 ശതമാനം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ. 7.98 ശതമാനം വിപണിയെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഏപ്രിൽ അവസാനം 2.51 കോടിയായിരുന്നു. ഇത് മേയ് അവസാനത്തോടെ 2.52 കോടിയായി വർധിച്ചു. രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണത്ത് തന്നെയുണ്ട്.  ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിലും മാറ്റമുണ്ട്. മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ഏപ്രിൽ അവസാനം 78.87 കോടിയായിരുന്നു എങ്കില്‍  മേയ് അവസാനത്തോടെ ഇത് 79.46 കോടിയായി ഉയർന്നു.  

റിലയൻസ് ജിയോയ്ക്ക് 41.46 കോടി വരിക്കാരും ഭാരതി എയർടെലിന് 21.7 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുമാണുള്ളതെന്ന് ട്രോയ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12.32 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയ, 2.55 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ, 20.9 ലക്ഷം വരിക്കാരുള്ള ആട്രിയ കൺവെർജൻസ്  എന്നിവരാണ് മേയ് മാസത്തിലെ വലിയ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളില്‍ ഉള്‍പ്പെട്ടവര്‍.

കഴിഞ്ഞ പാദത്തില്‍ 4,335 കോടി ലാഭം നേടി ജിയോ; നിരക്ക് വര്‍ദ്ധനവ് നേട്ടമായി

ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ഗൗതം അദാനി; സ്വന്തമാക്കിയത് നാലാം സ്ഥാനം

click me!