യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ ഓട്ടോറിക്ഷകളുടെ സർവീസുകൾക്കെതിരെ കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ രംഗത്ത് വന്നത്. അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പിന്നാലെയായിരുന്നു ഇത്.
സര്‍ക്കാര്‍ നിരക്ക് തീരുമാനിക്കുംവരെ സര്‍വ്വീസ് തുടരാന്‍ ഒല, ഊബര്‍ ഓട്ടോയ്ക്ക് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ സേവനങ്ങളുടെ നിരക്ക് 15 ദിവസത്തിനകം നിശ്ചയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദേശിച്ചു. യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ ഓട്ടോറിക്ഷകളുടെ സർവീസുകൾ ഉടൻ നിർത്തണമെന്ന് കഴിഞ്ഞയാഴ്ച അധികൃതർ ഉത്തരവിട്ടിരുന്നു.ഉത്തരവ് ലംഘിക്കുന്ന ഓട്ടോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പും നൽകിയിരുന്നു.
2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ നിയമപ്രകാരം നൽകിയ ലൈസൻസിന് കീഴിൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഒല ആപ്പ് വഴി സേവനം നൽകുന്ന എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും യൂബർ ഇന്ത്യ സിസ്റ്റംസും ഇതിനെ ചോദ്യം ചെയ്ത് വ്യത്യസ്ത ഹർജികളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 15 ദിവസത്തിനകം യാത്രാനിരക്ക് തീരുമാനിക്കണമെന്നും അപ്പോൾ എല്ലാ ഷെയര്‍ ഹോള്‍ഡേഴ്സിന്‍റെ നിർദ്ദേശങ്ങൾ സർക്കാർ കണക്കിലെടുക്കണമെന്നും കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
undefined
യാത്രാനിരക്ക് നിശ്ചയിക്കുന്നത് വരെ അഗ്രഗേറ്റർമാർക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയുമായി കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ രംഗത്ത് വന്നത്. രാജ്യത്തെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കള്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് കര്‍ണാടകയില്‍ സംഭവിച്ചത്. റൈഡുകളുടെ വർദ്ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കമ്പനികളോട് കർണാടക ഗതാഗത വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ആറിന് ഓട്ടോ സർവീസുകൾ അടച്ചുപൂട്ടാൻ മൊത്തം മൂന്ന് ദിവസത്തെ സമയവും നൽകി നോട്ടീസും നല്‍കി.
ഓൺ ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി ആക്‌ട് 2016 പ്രകാരം സേവന ദാതാക്കള്‍ക്ക് ടാക്‌സി സേവനങ്ങൾ നൽകാൻ മാത്രമാണ് ലൈസൻസ് നൽകിയിരിക്കുന്നത്. കരാറിൽ പബ്ലിക് സർവീസ് പെർമിറ്റുള്ള ഡ്രൈവറെ കൂടാതെ ആറ് യാത്രക്കാരെ വരെ കയറ്റാം. കമ്പനികൾ അനധികൃത ഓട്ടോറിക്ഷാ സര്‍വ്വീസ് നടത്തിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഇത് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് നിലവിൽ ഇവർ ഈടാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടയിൽ, ഓല, ഊബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രഗേറ്ററുകൾ, ഡ്രൈവർമാർക്കും സിഎകൾക്കും എത്ര തുക വീതം നൽകുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സെപ്റ്റംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.