ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ?; അറിയുക വലിയ മുന്നറിയിപ്പ്.!

By Web Team  |  First Published Nov 13, 2022, 8:29 AM IST

അതിൽ ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സേവനങ്ങളെ താൽക്കാലികമായോ അനിശ്ചിതകാലമായോ തടസ്സപ്പെടുത്തുന്നതിലൂടെ ഒരു കമ്പ്യൂട്ടറോ കമ്പ്യൂട്ടറുകളുടെ നെറ്റ്‌വർക്കുകളോ അത് ഉദ്ദേശിച്ച ഉപയോക്താക്കൾക്ക് ലഭ്യമല്ലാതാക്കാൻ ആക്രമണകാരിക്ക് കഴിയും. 
 


ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് ബ്രൌസറാണ് ഗൂഗിൾ ക്രോം. എന്നാല്‍ ഗൂഗിൾ ക്രോമിൽ അനാവശ്യ എക്സ്റ്റന്‍ഷനുകള്‍ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൈബർ ആക്രമണം ക്ഷണിച്ച് വരുത്തിയേക്കാം എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെ ചില സുരക്ഷാ ഗവേഷകർ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റ് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത ഒരു ലളിതമായ എക്സ്റ്റന്‍ഷനിലൂടെ ക്ലൗഡ് 9  കമ്പ്യൂട്ടറുകളെ ബാധിക്കാം.

ബീപ്പിംഗ് കമ്പ്യൂട്ടറിന്‍റെ റിപ്പോർട്ടുകൾ പ്രകാരം, ക്ലൗഡ് 9 ബോട്ട്നെറ്റ് കമ്പ്യൂട്ടറുകളെ ബാധിച്ചാല്‍ പാസ്‌വേഡുകൾ മോഷ്ടിക്കുന്നതിനും പരസ്യങ്ങൾ സമ്മതമല്ലാതെ പ്രദര്‍ശിപ്പിക്കുന്നത് അടക്കം ഇത് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ക്ലൗഡ് 9 ബോട്ട്‌നെറ്റ് ബാധിച്ച ബ്രൗസറുകൾ ഡിഡിഒഎസ് ആക്രമണങ്ങൾക്കായി ഉപയോഗിക്കാം. അജ്ഞാതമായി മറ്റൊരു സിസ്റ്റത്തില്‍ നിന്നും നിങ്ങളുടെ സിസ്റ്റത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന  ഡിഡിഒഎസ് ഒരു സൈബർ ആക്രമണമാണ്. 

Latest Videos

undefined

അതിൽ ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സേവനങ്ങളെ താൽക്കാലികമായോ അനിശ്ചിതകാലമായോ തടസ്സപ്പെടുത്തുന്നതിലൂടെ ഒരു കമ്പ്യൂട്ടറോ കമ്പ്യൂട്ടറുകളുടെ നെറ്റ്‌വർക്കുകളോ അത് ഉദ്ദേശിച്ച ഉപയോക്താക്കൾക്ക് ലഭ്യമല്ലാതാക്കാൻ ആക്രമണകാരിക്ക് കഴിയും. 

ക്ലൌഡ് 9 ഗൂഗിള്‍ ക്രോമിലോ മറ്റ് ബ്രൗസറിലോ ചേർത്തുകഴിഞ്ഞാൽ ഇരയുടെ ബ്രൗസറിൽ പ്രവേശിക്കാൻ ഹാക്കർക്ക് ഉപയോഗിക്കാനാകും. എന്നാല്‍ ഈ മാല്‍വെയര്‍ പ്ലേ സ്റ്റോറിൽ നിന്ന് ഉള്ളതല്ല. പകരം ഇത് തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളിലാണ് ലഭ്യമാകുന്നത്. അഡോബ് ഫ്ലാഷ് പ്ലെയർ അപ്‌ഡേറ്റുകളുടെ രൂപത്തിലാണ് ക്ലൗഡ് 9 പൊതുവെ ഒരു ഉപയോക്താവിന്‍റെ മുന്നില്‍ എത്തുന്നത്. ഒരു ഉപയോക്താവ് തെറ്റിദ്ധരിച്ച് എകസ്റ്റന്‍ഷന് വേണ്ടി ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ. ഇത് ബ്രൌസറില്‍ എത്തും.

അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്‌ഡേറ്റുകൾ വ്യാജമാണെന്നത് തിരിച്ചറിയണം, കാരണം അത് (Adobe Flash Player) ഔദ്യോഗികമായി 2021 ജനുവരിയിൽ അവസാനിപ്പിച്ചതാണ്. വ്യാജ അപ്‌ഡേറ്റുകൾക്ക് ഇരയാകാതിരിക്കാന്‍ ഫ്ലാഷ് പ്ലെയര്‍ അൺഇൻസ്റ്റാൾ ചെയ്യാൻ പോലും അഡോബ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അറിയാതെ അഡോബ് ഫ്ലാഷ് പ്ലെയർ അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്യുകയും കെണിയിൽ വീഴുകയും ചെയ്യുന്ന നിരവധി ഉപയോക്താക്കളുണ്ട്. അവരെയാണ് ക്ലൌഡ് 9 ലക്ഷ്യം വയ്ക്കുന്നത്.

നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ ബ്രൗസറിന്റെ പശ്ചാത്തലത്തിൽ പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കാനും ക്ലൌഡ് 9 ബോട്ട്നെറ്റിന് കഴിയും. ഇത് ആ പരസ്യം സൃഷ്ടിച്ചവര്‍ക്ക് പരസ്യ വരുമാനം സൃഷ്‌ടിക്കുകയും കമ്പ്യൂട്ടറിനെ സാധാരണയേക്കാൾ സ്ലോ ആക്കുകയും ചെയ്യും.

ആക്രമണം ഒഴിവാക്കാൻ, കമ്പ്യൂട്ടർ ഉപയോക്താക്കൾ അവരുടെ ബ്രൗസറിന്റെ ഏറ്റവും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഉപയോഗിക്കാൻ ശ്രമിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നോ സ്റ്റോറുകളിൽ നിന്നോ ബ്രൗസറുകൾ ഡൗൺലോഡ് ചെയ്യാനും ശ്രമിക്കണം. അധിക പരിരക്ഷയ്ക്കായി ഉപയോക്താക്കൾക്ക് അവരുടെ സിസ്റ്റത്തിൽ ഒരു ആന്റി-വൈറസ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങൾ ഗൂഗിള്‍ ക്രോം ഉപയോഗിക്കുകയാണെങ്കിൽ, ബ്രൗസറിന്റെ സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങളിൽ നിലവിലുള്ള മെച്ചപ്പെടുത്തിയ പരിരക്ഷാ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യയ്ക്കും, യുഎസിനും എതിരെ പാകിസ്ഥാന്‍റെ രഹസ്യ സൈബര്‍ ആര്‍മി; ചെല്ലും ചെലവും കൊടുത്ത് തുര്‍ക്കി

click me!