19 മിനിറ്റിനുള്ളില്‍ ഫോണ്‍ ബാറ്ററി ഫുള്‍ ചാര്‍ജ്; സാങ്കേതികവിദ്യയുമായി ഷവോമി

By Web Team  |  First Published Oct 21, 2020, 8:43 AM IST

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 30വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സമാനമായ ബാറ്ററി 25 മിനിറ്റിനുള്ളില്‍ 50 ശതമാനത്തിനും 69 മിനിറ്റിനുള്ളില്‍ 100 ശതമാനത്തിനും ചാര്‍ജ് ചെയ്തിരുന്നു. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ സാംസങ്, ആപ്പിള്‍, വാവേ എന്നിവയേക്കാള്‍ തങ്ങളുടെ ചാര്‍ജിംഗ് സാങ്കേതികവിദ്യ മുന്നിലാണെന്നാണ് ഷവോമി അവകാശപ്പെടുന്നത്. 


വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി അവകാശപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ മുഴുവന്‍ ഞെട്ടിച്ച ഈ വാര്‍ത്ത വലിയ അത്ഭുതത്തോടെയാണ് സാങ്കേതികലോകം കേള്‍ക്കുന്നത്. 80വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളിക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്‌ഫോണിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതു രംഗത്തിറങ്ങും. പുതിയ ഗൂഗിള്‍ പിക്‌സല്‍ 5 ലെ പോലെ തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് 4,000 എംഎഎച്ച് ബാറ്ററി നിറയ്ക്കാന്‍ 20 മിനിറ്റിനുള്ളില്‍ കഴിയുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഒരു മിനിറ്റിനുള്ളില്‍ 10 ശതമാനം വരെ ശേഷി, എട്ട് മിനിറ്റിനുള്ളില്‍ 50 ശതമാനം, 19 മിനിറ്റിനുള്ളില്‍ 100 ശതമാനം എന്നിങ്ങനെയാണ് ബാറ്ററി ഫുള്‍ചാര്‍ജാവുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 30വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സമാനമായ ബാറ്ററി 25 മിനിറ്റിനുള്ളില്‍ 50 ശതമാനത്തിനും 69 മിനിറ്റിനുള്ളില്‍ 100 ശതമാനത്തിനും ചാര്‍ജ് ചെയ്തിരുന്നു. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ സാംസങ്, ആപ്പിള്‍, വാവേ എന്നിവയേക്കാള്‍ തങ്ങളുടെ ചാര്‍ജിംഗ് സാങ്കേതികവിദ്യ മുന്നിലാണെന്നാണ് ഷവോമി അവകാശപ്പെടുന്നത്. 80വാട്‌സ് എംഐ വയര്‍ലെസ് ചാര്‍ജിംഗ് ടെക്‌നോളജിയുടെ ആമുഖം വയര്‍ലെസ് ചാര്‍ജിംഗ് മേഖലയില്‍ മാത്രമല്ല, മൊത്തത്തില്‍ ചാര്‍ജ് ചെയ്യപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ വലിയൊരു വിപ്ലവും സൃഷ്ടിക്കുമെന്നു കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

Latest Videos

undefined

ബാറ്ററി ലൈഫിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി വികസനത്തിനായി വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്കാണ് ഷവോമി നേതൃത്വം നല്‍കുന്നത്. സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണവികസന ഘട്ടത്തിലാണെന്നും ഇതൊരു ഫോണിലും പുറത്തിറക്കാവുന്ന രൂപത്തിലായിട്ടില്ലെന്നും ഷവോമി വൃത്തങ്ങള്‍ പറഞ്ഞു. ബഹുജന ഉപയോഗ സാഹചര്യങ്ങളില്‍ ഇത് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഷവോമി ശ്രദ്ധാലുവാണെന്നും കമ്പനി വക്താവ് പറഞ്ഞു.

വയര്‍ലെസ് ചാര്‍ജറുകളെ വാട്ട്‌സ് (ഡബ്ല്യു) ഔട്ട്പുട്ട് ഉപയോഗിച്ച് റേറ്റുചെയ്യുന്നു, കൂടാതെ 18വാട്‌സിനു മുകളിലുള്ള എന്തും ഫാസ്റ്റ് ചാര്‍ജിംഗ് ആയി കണക്കാക്കുന്നു. 2020 മാര്‍ച്ചില്‍, ഷവോമി 40വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് അവതരിപ്പിച്ചു, ഇത് 40 മിനിറ്റിനുള്ളില്‍ 4,000 എംഎഎച്ച് ബാറ്ററി 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഓഗസ്റ്റില്‍ ഷവോമിയുടെ ആദ്യത്തെ 50വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായാണ് എംഐ 10 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണ്‍ റെക്കോര്‍ഡ് തകര്‍ത്തത്. 

ഇത് 40 മിനിറ്റിനുള്ളില്‍ ഉപകരണത്തിന്റെ 4,500 എംഎഎച്ച് ബാറ്ററിക്ക് പൂര്‍ണ്ണ ചാര്‍ജ് നല്‍കുന്നു, ഇത് വിപണിയിലെ ഏറ്റവും വേഗതയേറിയ വയര്‍ലെസ് ചാര്‍ജറാണ്. 80വാട്‌സ് എംഐ വയര്‍ലെസ് ചാര്‍ജിംഗ് ടെക്‌നോളജിയുടെ ആമുഖം വയര്‍ലെസ് ചാര്‍ജിംഗ് മേഖലയില്‍ മാത്രമല്ല ചാര്‍ജിംഗിലും ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്ഥാപനം ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അടുത്ത വര്‍ഷത്തോടെ ഫോണുകളില്‍ 100വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് ഒരു സ്റ്റാന്‍ഡേര്‍ഡായി ലക്ഷ്യമിടുന്നുവെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി വെളിപ്പെടുത്തി.

click me!